നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 19

നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 19

കേന്ദ്രസര്‍ക്കാര്‍ യുവജനകാര്യ-സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ കീഴില്‍ മണിപുര്‍ ഇംഫാലിലുള്ള നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി നടത്തുന്ന ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

(i) ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (ബി.പി.ഇ.എസ്.)
(ii) ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ സ്പോര്‍ട്സ് കോച്ചിങ് (ബി.എസ്സി.-സ്പോര്‍ട്സ് കോച്ചിങ്). യോഗ്യത: ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ. 45 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക്) ജയിച്ചിരിക്കണം. സ്പോര്‍ട്സ് മികവ്, മറ്റുവ്യവസ്ഥകള്‍ എന്നിവ പ്രോസ്പക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

(i) മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്പോര്‍ട്സ് കോച്ചിങ്
(ii) മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ സ്പോര്‍ട്സ് സൈക്കോളജി
(iii) മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്. ഓരോ പ്രോഗ്രാമിലേയും പ്രവേശനത്തിനു വേണ്ട അക്കാദമിക്/സ്പോര്‍ട്സ് യോഗ്യത (ബാധകമെങ്കില്‍) മറ്റു വ്യവസ്ഥകള്‍ എന്നിവ https://nsu.nta.ac.in ലുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്.
മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, വൈവ വോസി, അപേക്ഷാര്‍ത്ഥിയുടെ സ്പോര്‍ട്സ് നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് എക്സാമിനേഷന്‍ (എന്‍.എസ്.യു.ഇ.ഇ) സെപ്റ്റംബര്‍ 10ന് നടത്തും.

അപേക്ഷ https://nsu.nta.ac.in വഴി ഓഗസ്റ്റ് 19 വരെ നല്‍കാം. യോഗ്യത പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.