തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി. ഡിസിസി അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തി അപമാനിച്ചെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചു.
ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഏതാനും ആഴ്ചകളായി ഡല്‍ഹിയിലും കേരളത്തിലുമായാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍പ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ല എന്നാണ് ആരോപണം.
ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി വിളിച്ച കെ. സുധാകരനോട് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചതായാണ് വിവരം.
ഇതിനിടെ പുനസംഘടനാ ചര്‍ച്ചകളെ വിമര്‍ശിച്ച കെപിസിസി സെക്രട്ടറി പി.എസ് പ്രശാന്തിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. പി.എസ് പ്രശാന്ത് യുഡിഎഫിനും കോണ്‍ഗ്രസിനും എതിരായി നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.