കോവിഡ് രോഗിയുമായി സമ്പ‍ർക്കത്തില്‍ വന്നാൽ; മാ‍ർഗനിർദ്ദേശം പുതുക്കി അബുദബി

കോവിഡ് രോഗിയുമായി സമ്പ‍ർക്കത്തില്‍ വന്നാൽ;  മാ‍ർഗനിർദ്ദേശം പുതുക്കി അബുദബി

അബുദബി: കോവിഡ് രോഗിയുമായി സമ്പർക്കത്തില്‍ വന്നർക്കുളള ഹോം ക്വാറന്‍റീന്‍ മാ‍ർഗ്ഗനിർദ്ദേശങ്ങള്‍ അബുദബി പുതുക്കി. വാക്സിനെടുത്തവരാണ് കോവിഡ് രോഗിയുമായി സമ്പർക്കത്തില്‍ വന്നതെങ്കില്‍ 7 ദിവസം ക്വാറന്‍റീനും ആറാം ദിവസം പിസിആർ പരിശോധനയും വേണം. നിരീക്ഷണ വാച്ച് പിസിആർ പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ നീക്കം ചെയ്യാം.

വാക്സിനെടുക്കാത്തവരാണ് കോവിഡ് രോഗിയുമായി സമ്പർക്കത്തില്‍ വന്നതെങ്കില്‍ 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാണ്. 9 ആം ദിവസം പിസിആർ പരിശോധന നടത്താം. നെഗറ്റീവാണെങ്കില്‍ നിരീക്ഷവാച്ച് മാറ്റാം.

ഹോം ക്വാറന്‍റീന്‍ പ്രോഗ്രാമില്‍ രജിസ്ട്രർ ചെയ്തവരാണെങ്കില്‍ പിസിആർ വാക്ക് ഇന്‍ പരിശോധന സൗജന്യമായി ചെയ്യാനും ക്വാറന്‍റീന്‍ അവസാനിപ്പിക്കാനും അബുദബി സിറ്റിയിലെ സയ്യീദ് പോർട്ട് സേഹ പ്രൈം അസസ്മെന്‍റ് സെന്‍ററിലെത്താം. ഇത് കൂടാതെ അല്‍ ഐന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലും അല്‍ ദഫ്രയിലെ മദീനത്ത് സയ്യീദിലും അല്‍ ദഫ്രയിലെ സേഹാ ആശുപത്രികളിലും സൗകര്യമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.