16.5 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള പുതിയ എന്‍.വി നോട്ട്ബുക്കുകള്‍ പുറത്തിറക്കി എച്ച്.പി

16.5 മണിക്കൂര്‍ ബാറ്ററി ലൈഫുള്ള  പുതിയ എന്‍.വി നോട്ട്ബുക്കുകള്‍ പുറത്തിറക്കി എച്ച്.പി

കൊച്ചി: കൂടുതല്‍ ഫീച്ചറുകളുമായി എച്ച്.പി പുതിയ എന്‍.വി 14, എന്‍.വി 15 നോട്ട്ബുക്കുകള്‍ പുറത്തിറക്കി. അഡോബ് ഫോേട്ടാഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ലൈറ്റ് റൂം തുടങ്ങിയ ക്രിയേറ്റീവ് സ്യൂട്ടുകളും ടൂളുകളും എന്‍.വിയില്‍ ഉപയോഗിക്കാം. 16.5 മണിക്കൂര്‍ ബാറ്ററി ലൈഫാണ് എന്‍.വി 14 ഉറപ്പു നല്‍കുന്നത്.

ഉപയോഗത്തിനനുസരിച്ച് ഡിസ്പ്ലേ സെറ്റിംഗുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. കൃത്യമായ നിറങ്ങള്‍ കാണാന്‍ സഹായിക്കുന്ന 14 ഇഞ്ച് ഡിസ്പ്ലേയാണ് എന്‍.വി 14നുള്ളത്, 15.6 ഇഞ്ച് ഡിസ്പ്ലേയാണ് എന്‍.വി 15നുള്ളത്. 1,04,999 രൂപ മുതല്‍ എന്‍.വി 14 ലഭ്യമാണ്. എന്‍.വി 15 ന്റെ ആരംഭ വില 1,54,999 രൂപയാണ്.

11ാം തലമുറ ഇന്റല്‍ കോര്‍ പ്രൊസസേഴ്സും എന്‍വിഡി ജി ഇഫോഴ്സ് ജി.ടി എക്സ് 1650 ടി.ഐ മാക്സ്-ക്യു ഡിസൈന്‍ ഗ്രാഫിക്സും ഉള്ളതാണ് എന്‍.വി 14. വേഗത്തിലുള്ള റെന്‍ഡറിംഗും സുഗമമായ പ്ലേബാക്കും മള്‍ട്ടി ടാസ്‌കിംഗും ഇതുമൂലം സാധ്യമാകുന്നു. ഫോേട്ടാകളും വീഡിയോകളും രേഖകളും മറ്റും പി.സി, മൊബൈല്‍ എന്നിവയുമായി വയര്‍ലെസായി കൈമാറ്റം ചെയ്യുന്നതിന് എച്ച്.പി ക്യുക്ഡ്രോപ് വഴി സാധിക്കും.

സര്‍ഗാത്മക ജോലികള്‍ ചെയ്യുന്നവര്‍ക്ക് നൂതനമായ ദൃശ്യ, ശ്രാവ്യ ശേഷികളുള്ളതും ഒതുങ്ങിയതും ഭാരമില്ലാത്തതുമായ പി.സികള്‍ നല്‍കിക്കൊണ്ട് ഒരു സംയോജിത തൊഴില്‍ അന്തരീക്ഷത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് പുതിയ എന്‍.വി നോട്ട്ബുക്കുകളിലൂടെ എച്ച്.പി ശ്രമിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

പശ്ചാത്തല ശബ്ദങ്ങള്‍ ഒഴിവാക്കുന്ന എ.ഐ നോയ്സ് റിമൂവല്‍ ഉള്ളതിനാല്‍ എന്‍.വി 14 ഉപയോഗിച്ച് തടസങ്ങളില്ലാതെ വീഡിയോകള്‍ റെക്കോഡ് ചെയ്യാനും യോഗങ്ങളും കോളുകളും നടത്താനും വിര്‍ച്വല്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കുന്നു. കൂടുതല്‍ സ്വകാര്യതയും സുരക്ഷയും ഉപഭോക്താക്കള്‍ക്ക് വാഗ്ദനം നല്‍കുന്നുണ്ട് എച്ച്.പി.

ക്രിയേറ്റീവ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനുമായി 'എച്ച്.പി ക്രിയേറ്റേഴ്സ് ഗാരേജ്' എന്ന പേരില്‍ കൂട്ടായ്മയും അവതരിപ്പിച്ചു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക്് ഇന്ത്യയിലെമ്പാടുമുള്ള വിദഗ്ധരുമായി സഹകരിക്കാനും തങ്ങളുടെ നൈപുണ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും വേദിയൊരുക്കുന്നു.

എച്ച്.പിയുടെ എന്‍.വി ഉല്‍പ്പന്നങ്ങള്‍ എച്ച്.പി വേള്‍ഡ് സ്റ്റോറുകളിലും വലിയ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളിലും മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. എച്ച്.പി എന്‍.വി വാങ്ങുമ്പോള്‍ അഡോബിന്റെ 20+ ക്രിയേറ്റീവ് സോഫ്റ്റ്വെയറുകള്‍ നല്‍കുന്ന ഒരു മാസത്തെ ഓഫറും ഉണ്ടായിരിക്കും. മറ്റ് ഏതെങ്കിലും എച്ച്.പി ലാപ്ടോപ് എക്സ്ചേഞ്ച് ചെയ്താല്‍ 15,000 രൂപ വരെ ഓഫറും ലഭിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.