മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: അമേരിക്കന്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇര്‍വിങ് ഡി.എഫ്.ഡബ്ള്യൂ ഇന്ത്യന്‍സ് ലയണ്‍സ് ക്ലബ്, സന്നദ്ധ സേവന സംഘടനയായ മെട്രോക്രെസ്റ്റുമായി കൈകോര്‍ത്ത് എല്ലാ വാരാന്ത്യങ്ങളിലും സാമൂഹിക സേവനം നല്‍കിവരുന്നു.
അവശത അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റു സേവനങ്ങളും നല്‍കുന്ന മെട്രോപ്ലെക്‌സിലെ സേവന സംഘടനയാണ് മെട്രോക്രെസ്റ്റ്. ഈ സംഘടനയുമായാണ് ലയണ്‍സ് ക്ലബ് സഹകരിച്ചുപ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വാരാന്ത്യങ്ങളിലും ലയണ്‍സ് ക്ലബ് അംഗങ്ങളുടെ സേവനം മെട്രോക്രെസ്റ്റിനു ലഭിക്കുന്നു. സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികളും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നുണ്ട്.
അവശ്യം വേണ്ട ഭക്ഷണവും മറ്റ് അത്യാവശ്യ വസ്തുക്കളും സൗജന്യമായി മെട്രോക്രെസ്റ്റില്‍നിന്ന് അര്‍ഹരായവര്‍ക്ക് ശേഖരിക്കാവുന്നതാണ്. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയോടെ വോളണ്ടിയര്‍ സേവനം ചെയ്യാനുള്ള അവസരവും ഇര്‍വിങ് ഡി.എഫ്.ഡബ്ള്യൂ ഇന്ത്യന്‍ ലയണ്‍സ് ലയണ്‍സ് ക്ലബ് ഒരുക്കുന്നുണ്ട്. 'ലിയോ ക്ലബ്' എന്ന പേരില്‍ പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കുന്നു.
രാജു കാറ്റടി (പ്രസിഡന്റ്), ജോസഫ് ആന്റണി (റജി, ട്രഷറര്‍), ജോജി ജോര്‍ജ് (സര്‍വീസ് ചെയര്‍പേഴ്‌സണ്‍), ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ (ഡിസ്ട്രിക് ചെയര്‍പേഴ്‌സണ്‍) തുടങ്ങിയവര്‍ പോയ വാരത്തെ സേവന പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.