ദുബായ്: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇയിലെ പ്രവാസികളും. രാവിലെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി പതാക ഉയർത്തി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങിന്‍റെ തല്‍സമയ പ്രക്ഷേപണം ദുബായ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ യൂട്യൂബ് ചാനിലിലും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്‍റെ ഓഫീസും പരിസരവും ത്രിവർണ നിറം കൊണ്ട് അലങ്കരിച്ചിരുന്നു. പതാക ഉയർത്തല്‍ ചടങ്ങിന് ശേഷം ഡോ അമന്‍ പുരി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
ത്രിവർണം നിറഞ്ഞ് സൂപ്പർമാർക്കറ്റുകള്‍
ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ത്രിവർണ പതാകകളും മറ്റ് അലങ്കാര വസ്തുക്കളും നിറഞ്ഞ് യുഎഇയിലെ വിപണി. നിരവധി പേരാണ് ദേശീയ പതാക ഉള്‍പ്പടെ വാങ്ങാനായി എത്തിയത്.
കോവിഡ് സാഹചര്യത്തില്‍ സ്വാതന്ത്ര്യ ദിനപരിപാടികള്‍ മിക്കതും ഓണ്‍ലൈനിലൂടെയാണ് നടന്നത്. യുഎഇയിലെ സ്കൂളുകള്‍ മധ്യവേനലവധിക്കായി അടച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സ്വാതന്ത്ര്യ ദിനാഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.