ചരിത്രത്തിന്റെ നീതി നിറവേറി: അന്ന് സൈനികര്‍ക്ക് രക്തം ദാനം ചെയ്യാന്‍ പറഞ്ഞ വി.എസിനെ തള്ളിയ പാര്‍ട്ടി ഇന്ന് ദേശീയ പതാക ഉയര്‍ത്തി

ചരിത്രത്തിന്റെ നീതി നിറവേറി:  അന്ന് സൈനികര്‍ക്ക് രക്തം ദാനം ചെയ്യാന്‍ പറഞ്ഞ വി.എസിനെ തള്ളിയ പാര്‍ട്ടി  ഇന്ന് ദേശീയ പതാക ഉയര്‍ത്തി

കൊച്ചി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ഭാരതത്തിന്റെ ദേശീയതയോട് പാര്‍ട്ടി മുഖം തിരിച്ചു നിന്ന സംഭവങ്ങള്‍ പുറത്തു വരികയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനോട് പാര്‍ട്ടി എടുത്ത ഒരു നിലപാട്.

ദേശ വിരുദ്ധതയെന്ന ആരോപണം മാറിക്കിട്ടാന്‍ 1962 ല്‍ ജയിലില്‍ കിടക്കുമ്പോള്‍  വി.എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികര്‍ക്ക് രക്തം ദാനം ചെയ്യുക, ജയിലിലെ റേഷന്‍ വിറ്റു കിട്ടുന്ന തുകയില്‍ മിച്ചം വെച്ച തുക സര്‍ക്കാറിന്റെ പ്രതിരോധ വകുപ്പ് ഫണ്ടിലേക്ക് നല്‍കുക എന്നിവയായിരുന്നു അത്. പക്ഷേ ഇത് ജയിലുള്ള മറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് എതിര്‍ത്തു.

തുടര്‍ന്ന് ജയിലില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയ സംഘര്‍ഷത്തിലേക്ക് ഇത് നയിച്ചു. ഇന്ത്യക്കു വേണ്ടിയാണ് നാം നിലനില്‍ക്കേണ്ടതെന്ന് വി.എസ് അഭിപ്രായപ്പെട്ടപ്പോള്‍ സാര്‍വദേശീയ തൊഴിലാളി ദേശീയതയില്‍ ഉറച്ചു നില്‍ക്കയായിരുന്നു മറ്റുള്ളവര്‍.

ഈ ആശയം പറഞ്ഞതിനെത്തുടര്‍ന്ന് ജയിലില്‍ കിടക്കുമ്പോള്‍ പോലും ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ് എന്ന് വി.എസിനെ പലരും പിന്നീട് പരിഹസിക്കയും ചെയ്തു. 1965 ല്‍ എല്ലാവരും ജയില്‍ മോചിതരായപ്പോള്‍ വി.എസിനെതിരെ പാര്‍ട്ടിക്ക് പരാതി കിട്ടി. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ നടപടിയും നേരിടേണ്ടി വന്നു.

എന്നാല്‍ വി.എസിനെതിരെ അന്ന് നടപടിയെടുത്ത അതേ പാര്‍ട്ടിയ്ക്ക് തന്നെ ഇന്നിപ്പോള്‍ ദേശീയ പതാക ഉയര്‍ത്തേണ്ടി വന്നു. ഒടുവില്‍ ചരിത്രത്തിന്റെ നീതി നിറവേറിയെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.