അന്ന് ഗാസയ്ക്കു വേണ്ടി ശബ്ദിച്ചവര്‍ കാണുന്നില്ലേ അഫ്ഗാനിലെ താലിബാന്‍ ക്രൂരത?.. എന്താ, നാവിറങ്ങിപ്പോയോ?..

അന്ന് ഗാസയ്ക്കു വേണ്ടി ശബ്ദിച്ചവര്‍ കാണുന്നില്ലേ അഫ്ഗാനിലെ താലിബാന്‍ ക്രൂരത?.. എന്താ, നാവിറങ്ങിപ്പോയോ?..

കൊച്ചി: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഗാസയിലെ ഹമാസ് തീവ്രവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രകടനങ്ങള്‍ നടത്തിയവരും സോഷ്യല്‍ മീഡിയയിലൂടെ കണ്ണീരൊഴുക്കിയ സാംസ്‌കാരിക നായകരും അഫ്ഗാന്‍ ജനതയോട് താലിബാന്‍ ഭീകരര്‍ ചെയ്യുന്ന ക്രൂരതയില്‍ പ്രതികരിക്കാത്തതെന്ത് എന്ന ചോദ്യമുയരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളോടും കുട്ടികളോടും താലിബാന്‍ ചെയ്യുന്ന കൊടും ക്രൂരതയ്‌ക്കെതിരെ സാംസ്‌ക്കാരിക നായകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും അപകടകരമായ മൗനത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയരുകയാണ്.

മുന്‍പ് ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രായേലും തമ്മില്‍ പോരാട്ടമുണ്ടായപ്പോള്‍ ഗാസയ്ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അനവധി പോസ്റ്റുകള്‍ പങ്കിട്ടും പലസ്തീന്‍ ജനതയ്ക്കു വേണ്ടി സ്വരമുയര്‍ത്തിയ ഇവര്‍ ഇന്ന് അഫ്ഗാന്‍ പ്രശ്‌നത്തില്‍ തുടരുന്ന കുറ്റകരമായ മൗനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 'എന്താ, പ്രതികരണ തൊഴിലാളികളുടെ നാവിറങ്ങിപ്പോയോ' എന്ന ചോദ്യവും സോഷ്യല്‍ മീഡിയയിലുണ്ട്.

മതാധിഷ്ഠിത രാഷ്ട്രത്തിന് വേണ്ടി അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ക്രൂര ബലാല്‍സംഘത്തിന് ഇരയാക്കുന്നതും യുവതികളെ നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കുന്നതും ബുര്‍ഖ ധരിക്കാത്ത സ്ത്രീകളുടെ സഞ്ചാരത്തിനും തൊഴിലിനും ഉള്ള സ്വാതന്ത്ര്യം തടഞ്ഞും അതിഭീകരമായ അധിനിവേശമാണ് ഭീകരര്‍ അഫ്ഗാനില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മത നിയമത്തിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും ക്രൂരമായ അവസ്ഥ അരങ്ങേറിയിട്ടും മുന്‍പ് ഇസ്രായലിനെ അപലപിച്ചവര്‍ ഇന്ന് എന്തുക്കൊണ്ടാണ് മൗനം പാലിക്കുന്നതെന്ന ചോദ്യമാണ് പൊതു സമൂഹത്തില്‍ നിന്നുയരുന്നത്.


അതേസമയം ഭീകരമായ മതനിയമം അടിച്ചേല്‍പ്പിക്കുന്ന താലിബാന്‍ തീവ്രവാദി സംഘടനയെ അനുകൂലിച്ച് നിരവധി മലയാളി പ്രൊഫൈലുകളില്‍ പോസ്റ്റുകള്‍ വരുന്നതും വലിയ ആശങ്കയ്ക്ക് വഴി ഇടയാക്കിയിട്ടുണ്ട്. ചില ഇസ്ലാമിക സംഘടനകളുടെ കീഴിലുള്ള മാധ്യമങ്ങളും തീവ്രവാദ സംഘടനയ്ക്ക് അനുകൂലമാം വിധം മൗനം പാലിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ ജമാത്ത് ഇസ്ലാമിയുടെ കീഴിലുള്ള പത്ര മാധ്യമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ലേഖനവും ചര്‍ച്ചയായി മാറി. 'വിസ്മയം പോലെ താലിബാന്‍' എന്ന തലക്കെട്ടോടെയുള്ള പത്രലേഖനത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതേ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ വാര്‍ത്ത ചാനല്‍ താലിബാന്‍ ക്രൂരത സംബന്ധിച്ച വാര്‍ത്തകള്‍ മനപൂര്‍വ്വം ഒഴിവാക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഇസ്രായേലും ഹമാസ് തീവ്രവാദികളും തമ്മില്‍ പോരാട്ടം നടന്നപ്പോള്‍ ഹമാസിനും ഗാസയ്ക്ക് വേണ്ടി ഏറ്റവും അധികം സ്വരമുയര്‍ത്തിയ മാധ്യമമായിരുന്നു ഈ ചാനല്‍. എന്നാല്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന അഫ്ഗാനില്‍ നിന്നു പതിനായിരങ്ങള്‍ ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുമ്പോള്‍ വിരലില്‍ എണ്ണാവുന്ന വാര്‍ത്തകള്‍ മാത്രമാണ് ഈ മാധ്യമങ്ങള്‍ നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.