മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ-കരട് വിജ്ഞാപനത്തിനെതിരെ വിവിധ പഞ്ചായത്തുകൾ സമർപ്പിച്ച ബദൽ നിർദ്ദേശം തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടും,
-ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല.
-ആനമതിൽ നിർമാണം അടിയന്തരമായി പൂർത്തിയാക്കണം.
-കർഷകരെയും ആദിവാസികളെയും ജീവിക്കാൻ അനുവദിക്കണം.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും 'ഞാൻ ജനിച്ച മണ്ണ് ' എന്ന പേരിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡണ്ട് വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു .
ആറളം വന്യജീവി സങ്കേതം പരിധിയിൽ ബഫർ സോൺ നിർണയിക്കുമ്പോൾ ഒരിഞ്ചു പോലും ജനങ്ങളുടെ സ്ഥലം ഉൾപ്പെടാൻ പാടില്ലെന്നും,ബഫർ സോൺ സീറോ പോയിന്റായില്ലയെങ്കിൽ ഗൂഡല്ലൂരിൽ സംഭവിച്ചത് പോലെ ഇഞ്ചി കൃഷിക്ക് ചവർ ഇടാൻ പോലും വനം വകുപ്പ് സമ്മതിക്കില്ലെന്നും അധികൃതർ കാട്ടാനകൾക്ക് വേണ്ടിയല്ല മനുഷ്യർക്ക് വേണ്ടിയാവണം ഉത്തരവ് ഇറക്കേണ്ടതെന്നും, പരിസ്ഥിതി ലോല മേഖല സീറോ പോയിന്റ് ആയി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യത്തിൽ നിലപാടു തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ സി വൈ എം മാനന്തവാടി രൂപത പ്രസിഡണ്ട് ജിഷിൻ മുണ്ടാക്കാതടത്തിൽ ഉപവാസ സമരം നയിച്ചു . ജനിച്ച മണ്ണിൽ അവസാനകാലം വരെ ജീവിക്കാനുള്ള അവകാശം ഇന്ത്യൻ പൗരൻ്റെ മൗലിക അവകാശമാണെന്നും അതിന് ഭീഷണി സൃഷ്ടിക്കുന്നത് മൗലിക അവകാശ ലംഘനമാണെന്ന് ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫ് സമര നായകൻ മാനന്തവാടി രൂപത പ്രസിഡണ്ട് ജിഷിൻ മുണ്ടാക്കത്തടത്തിലിന് നാരങ്ങനീര് നൽകി നിരാഹാര സമരം സമാപിച്ചു.
കിഫ സംസ്ഥാന പ്രസിഡന്റ് അലക്സ് ഒഴികയിൽ മുഖ്യപ്രഭാഷണം നടത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ,കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വയനാട് ജനസംരക്ഷണ സമിതി ചെയർമാൻ, ഫാ. ബാബു മാപ്പളശ്ശേരി എന്നിവർ പ്രതിഷേധ സ്വരമുയർത്തി സംസാരിച്ചു .
കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ,ചുങ്കക്കുന്ന് മേഖല പ്രസിഡണ്ട് ഡെറിൻ കൊട്ടാരത്തിൽ , കെ സി വൈ എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി ജിയോ ജെയിംസ് മച്ചുകുഴിയിൽ , കെസിവൈഎം സംസ്ഥാന സെക്രട്ടറി റോസ്മേരി തേറുകാട്ടിൽ , ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ , ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ , റ്റെസിൻ തോമസ് വയലിൽ , ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ , സി. സാലി സി.എം. സി, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത് എന്നിവർ ഉപവാസമനുഷ്ഠിച്ചു.
മാനന്തവാടി രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ, ചുങ്കക്കുന്ന് മേഖല ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.