കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും

കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനിലെ പുരോഗതിയും അദ്ദേഹം വിലയിരുത്തും.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് കോവളം റാവിസ് ഹോട്ടലിലാണ് യോഗം നടക്കുക. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ശിശു ആരോഗ്യ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. പ്രദീപ് ഹല്‍ദാര്‍, എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. സുജീത്ത് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

രാജ്യത്ത് നിലവില്‍ ടി.പി.ആര്‍ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും വാക്സിന്‍ സ്വീകരിച്ചവരില്‍ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടുമാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര മന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.