തിരുവനന്തപുരം: സംസ്ഥാനത്ത് ഭീഷണിയായി എലിപ്പനിയും. രണ്ടാഴ്ചക്കിടെ 17 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ഇതുവരെ നൂറിലേറെ പേർ മരിച്ചു. ലക്ഷണങ്ങളുമായി 85 പേരും എലിപ്പനി സ്ഥിരീകരിച്ച് 16 പേരുമാണ് മരിച്ചത്. ഏഴുമാസത്തിനിടെ 1720 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ 250 പേർക്ക് രോഗം സ്ഥിരീകരിച്ചു.രണ്ടാഴ്ചക്കിടെ എലിപ്പനി മരണം ഇത്തരത്തിൽ ഉയർന്നത് ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
മഴയും പരിസര മലിനീകരണവും എലിപ്പനി വർധിക്കാൻ കാരണമാകുകയാണ്. മഴക്കാലപൂർവ ശുചീകരണം സിക റിപ്പോർട്ട് ചെയ്ത സമയത്ത് നടന്നെങ്കിലും പിന്നീടത് കെട്ടടങ്ങി. തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നില്ലെങ്കിൽ വീണ്ടും കൊതുക് ജന്യരോഗങ്ങൾ തലപൊക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഡ്രൈഡേ ആചരണവും ഇപ്പോൾ പേരിലൊതുങ്ങി. കര്‍ഷകര്‍, അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍, അറവുശാലകളിലെ ജോലിക്കാര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, മീന്‍ പിടിത്തക്കാര്‍ തുടങ്ങിയവര്‍ക്കാണ് എലിപ്പനി രോഗസാധ്യത കൂടുതല്‍.
മലിനമായ നദികള്‍, തടാകങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നീന്തുന്നവരും മറ്റും ഈ രോഗത്തെ ശ്രദ്ധിക്കണം. എലിപ്പനിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്. പനി, വിറയല്‍, തലവേദന, പേശീ വേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് ആദ്യഘട്ടത്തില്‍ കാണുക. ഈ ഘട്ടത്തില്‍ രോഗം പെട്ടെന്ന് ഭേദമായാലും വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.