നേതാക്കളുടെ കൊഴിഞ്ഞുപോക്ക്: കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് കപില്‍ സിബല്‍

നേതാക്കളുടെ കൊഴിഞ്ഞുപോക്ക്: കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസിനുള്ളില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കപില്‍ സിബല്‍ അടക്കം 23 നേതാക്കള്‍ കഴിഞ്ഞ വര്‍ഷം കത്ത് നല്‍കിയിരുന്നു. മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം. യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പലപ്പോഴും പഴി കേള്‍ക്കുന്നത് തങ്ങള്‍ മുതിര്‍ന്ന നേതാക്കളാണ്. പാര്‍ട്ടി പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്കെന്നും കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. അതിന് ശേഷം ഒരു മുഴുനീള പ്രസിഡന്റ് പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ല. സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരുകയാണ്. കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം കൊഴിഞ്ഞുപോക്കാണ് രണ്ട് വട്ടം ലോക്സഭാ എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദാ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടി വിട്ടു. രാജസ്ഥാനില്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.