അഫ്ഗാനിലെ ഇന്ത്യക്കാരെ രാജ്യത്തെ എത്തിക്കാൻ പുതിയ ഇ- വിസ സമ്പ്രദായം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

അഫ്ഗാനിലെ ഇന്ത്യക്കാരെ രാജ്യത്തെ എത്തിക്കാൻ പുതിയ ഇ- വിസ സമ്പ്രദായം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പുതിയ ഇ- വിസ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ വേഗത്തില്‍ സ്വീകരിക്കാൻ ഉടന്‍ തന്നെ നടപടി സ്വീകരിക്കും. ഇ -എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ' എന്നാണ് പുതിയ ഇ- വിസയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ, ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. ലാന്‍ഡ് ലോക്ക്ഡ് രാജ്യമായതിനാല്‍ വ്യോമപാത മാത്രമാണ് ഏക രക്ഷാമാര്‍ഗം.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസാ സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.