ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; ശുഭ സൂചനയെന്ന് ആരോഗ്യ വകുപ്പ്

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; ശുഭ സൂചനയെന്ന് ആരോഗ്യ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ 25166 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും 36830 പേര്‍ സുഖം പ്രാപിച്ച്‌ ആശുപത്രി വിടുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 437 പേര്‍ കോവിഡ് ബാധിച്ച്‌ മരണം അടയുകയും ചെയ്തു.

അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. നിലവില്‍ ഇന്ത്യയില്‍ 3,69,846 കോവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ മൂന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ രോഗം മുക്തരായവരുടെ നിരക്ക് 97.51 ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണെന്നും അത് ശുഭസൂചനയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

ഇതുവരെ 55,47,30,609 ഡോസ് വാക്സിനുകള്‍ രാജ്യത്താകമാനം നല്‍കിയതായും ആരോഗ്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.