70 രാജ്യങ്ങളില്‍ നിന്നുളളവ‍ർക്ക് 'വിസ ഓണ്‍ അറൈവല്‍' പുനരാരംഭിച്ച് യുഎഇ

70  രാജ്യങ്ങളില്‍ നിന്നുളളവ‍ർക്ക്  'വിസ ഓണ്‍ അറൈവല്‍' പുനരാരംഭിച്ച് യുഎഇ

അബുദബി: യുഎസ്, ചൈന,മാല്‍ദീവ്സ്,റഷ്യ ഉള്‍പ്പടെ 70 രാജ്യങ്ങളില്‍ നിന്നുളളവർക്ക്  'വിസ ഓണ്‍ അറൈവല്‍' സംവിധാനം പുനരാരംഭിക്കുന്നു. അബുദബി വിമാനത്താവളത്തില്‍ എത്തുന്ന യാത്രാക്കാ‍ർക്ക് ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും വിസ ലഭിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയിലുളളവരും, റെസിഡന്‍റ് വിസ കാലാവധി അവസാനിച്ചവരുമാണെങ്കില്‍ അതല്ലെങ്കില്‍ ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവരുമാണെങ്കില്‍ ദീര്‍ഘകാല ടൂറിസ്റ്റ് വിസ സിംഗിള്‍ എന്‍ട്രിക്കായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യയില്‍ നിന്നുളള പൗരന്മാ‍ർക്ക് അവർ യുഎസ് വിസിറ്ററോ, ഗ്രീന്‍കാർഡുളളവരോ, യുകെ യൂറോപ്യന്‍ താമസവിസയുളളവരോ (ആറു മാസത്തെ കാലാവധിയുണ്ടായിരിക്കണം) ആണെങ്കില്‍ വിസ ഓണ്‍ അറൈവലിന് യോഗ്യതയുണ്ടായിരിക്കുമെന്നും എത്തിഹാദ് പറയുന്നു. പരമാവധി 14 ദിവസത്തിനുളളില്‍ വിസ ലഭ്യമാകും. 100 ദിർഹമാണ് നിരക്ക്. 250 ദിർഹം നല്‍കിയാല്‍ ഇത് വീണ്ടും 14 ദിവസത്തേക്ക് പുതുക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.