കൊച്ചി: സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തി വിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു.
കര്‍ണാടക അതിര്‍ത്തിയില്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ തടയുന്നു എന്ന ആരോപണവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.
കോവിഡ് എസ്.ഒ.പി പ്രകാരം രോഗികളുടെ വാഹനം തടയാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജോലിക്കും വിദ്യാഭ്യാസത്തിനുമായി കര്‍ണാടകയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവരെയും തടയരുത്. അവരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.