ആറു മടങ്ങ് യാത്രികരെ കുത്തിനിറച്ച കാബൂള്‍ വിമാനത്തിലേത് ഞെട്ടിക്കുന്ന ദൃശ്യം

ആറു മടങ്ങ് യാത്രികരെ കുത്തിനിറച്ച കാബൂള്‍ വിമാനത്തിലേത് ഞെട്ടിക്കുന്ന ദൃശ്യം

കാബൂള്‍:പരമാവധി 134 പേര്‍ക്കു കയറാവുന്ന വിമാനത്തില്‍ അഫ്ഗാനിസ്ഥാനില്‍ 800 പേരെ യു.എസ് വ്യോമസേന കയറ്റിയതിന്റെ ചിത്രം അമേരിക്കന്‍ ചരിത്രകാരനായ മൈക്കല്‍ റിച്ചാര്‍ഡ് ബെഷ്‌ക്ലോസ് ട്വിറ്ററില്‍ പങ്കിട്ടു.യാത്രികര്‍ തിക്കിത്തിരക്കിയിരിക്കുന്ന ചിത്രം കണ്ട് അന്തം വിടുകയാണ് ലോകം.പ്രസിഡന്‍സിയെക്കുറിച്ച് ഒന്‍പത് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളയാളാണ് ബെഷ്‌ക്ലോസ്.

വിമാനം സുരക്ഷിതമായി ഖത്തറിലെ അല്‍ ഉദയ്ദ് വ്യോമ താവളത്തില്‍ ഇറങ്ങിയെങ്കിലും യു.എസ് വ്യോമസേനയുടെ അതിക്രിയ വിമര്‍ശിക്കപ്പെടുന്നുണ്ട്.താലിബാന്‍ ആക്രമണത്തെത്തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സി -17 ചരക്ക് വിമാനം ഖത്തറിലേക്ക് ഈ സാഹസിക യാത്ര നടത്തിയത്.

വിമാനം നിര്‍മ്മിച്ച ബോയിംഗ് പറയുന്നതനുസരിച്ച്, ഒരു സി -17 ന് 8 പാലറ്റുകളില്‍ 80 ഉം സൈഡ് വോള്‍ സീറ്റുകളില്‍ 54 ഉം ആയി 134 യാത്രക്കാരെ കൊണ്ടുപോകാനുള്ള ശേഷിയേയുള്ളൂ.അതേസമയം, ചരക്ക് അധികം ഇല്ലാതിരുന്നതിനാല്‍ കൂറേപ്പേരെക്കൂടി അനുവദിക്കാനാകുമായിരുന്നെങ്കിലും എങ്ങനെ 800 പേരെ കൊണ്ടുപോയി എന്ന ചോദ്യം ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി വിമാനത്തിന്റെ വരവറിഞ്ഞുള്ള ഖത്തര്‍ വ്യോമസേനാ താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളറുടെ ഭ്രാന്തമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഓഡിയോ ക്ലിപ്പ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.