പ്ലസ് വണ്‍ പ്രവേശനത്തിന് ഓഗസ്റ്റ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിന് ഓഗസ്റ്റ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓഗസ്റ്റ് 24 മുതല്‍ സ്വീകരിച്ചു തുടങ്ങും. നാളെ മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്‌പെക്ടസിലും സോഫ്റ്റ്വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഭേദഗതി വരുത്തിയ പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിദ്യാര്‍ഥികളില്ലാത്ത ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ കുട്ടികള്‍ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വണ്‍ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ. ഏതൊക്കെ ജില്ലകളില്‍ സീറ്റ് കുറവുണ്ടെന്നും കുട്ടികള്‍ ഇല്ലാതെ ഉണ്ടെന്നും അറിയണമെങ്കില്‍ പ്ലസ് വണ്‍ അപേക്ഷയുടെ ഓണ്‍ലൈന്‍ സമര്‍പ്പണം പൂര്‍ത്തിയാക്കണം. കഴിഞ്ഞവര്‍ഷം പത്തനംതിട്ട ജില്ലയിലും മറ്റും പഠിക്കാന്‍ കുട്ടികളില്ലാത്ത കോഴ്‌സുകള്‍ മലബാര്‍ ജില്ലകളിലേക്ക് താല്‍ക്കാലികമായി മാറ്റിയിരുന്നു.
ചില ജില്ലകളില്‍ പഠിക്കാന്‍ കുട്ടികളില്ലാത്തപ്പോള്‍ മറ്റു ചില സ്ഥലങ്ങളില്‍ പഠിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയാണ്. കുട്ടികളില്ലാത്ത സ്‌കൂളില്‍ അധ്യാപകരെ നല്‍കാനാവില്ല. സീറ്റില്ലാത്തിടത്തു പുതിയ കോഴ്‌സ് അനുവദിക്കാന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.