കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുളള വിലക്ക് , ഓഗസ്റ്റ് 22 ഞായറാഴ്ച മുതല്‍ പിന്‍വലിക്കുന്നു. മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം. ഇതോടെ ഇന്ത്യയില്‍ നിന്നടക്കമുളള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനമാകം.
കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ച താമസവിസക്കാർക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശന അനുമതി നല്‍കിയിട്ടുളളത്. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക്ക ( ഇന്ത്യയില്‍ കോവിഷീല്‍ഡ്), മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.ഇതില്‍ ഏതെങ്കിലുമൊരു വാക്സിന്‍റെ ഇരു ഡോസുകളും സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം.
അതേസമയം തന്നെ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവാക്സിന്‍, സ്പുട്നിക് എന്നിവയും യുഎഇയിലുളള സിനോഫാം വാക്സിനും കുവൈത്ത് അംഗീകാരം നല്‍കിയിട്ടില്ല. ഈ വാക്സിന്‍ സ്വീകരിച്ചവർ മൂന്നാം ഡോസായി കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പ്രവേശനം അനുവദിക്കും. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കഴിഞ്ഞ മാർച്ചില്‍ ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് കുവൈത്ത് വിലക്കേർപ്പെടുത്തിയത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് രാജ്യങ്ങളില്‍ നിന്നും നേരിട്ട് പ്രവേശിക്കാനുളള അനുമതിയാണ് നല്‍കിയിട്ടുളളത്.
കുവൈത്തില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍
ഇമ്യൂണ്‍ കുവൈത്ത് മൊബൈല്‍ ഐഡി മൊബൈല്‍ ആപ്പുകളിലൂടെ ഇക്കാര്യം ബോധ്യപ്പെടുത്തണം
കുവൈത്തിന് പുറത്താണ് വാക്സിന്‍ സ്വീകരിച്ചതെങ്കില്‍
പാസ് പോർട്ട്-വാക്സിന്‍ വിവരങ്ങള്‍ എന്നിവ നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതി തേടണം.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുന്‍പുളള നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റും നിർബന്ധമാണ്. രാജ്യത്തെത്തിയാല്‍ 7 ദിവസമാണ് ക്വാറന്‍റീന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.