ഇന്ന് ലോക ഫൊട്ടോഗ്രഫി ദിനം. 1837 ൽ ഫ്രഞ്ച്കാരായ ലൂയിസ് ഡാഗുറെ, ജോസഫ് നികോഫോർ നീപ്സ് എന്നിവർ വികസിപ്പിച്ചെടുത്ത ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പിന്റെ കണ്ടുപിടുത്തത്തിൽ നിന്നാണ് ലോക ഫോട്ടോഗ്രാഫി ദിനം ആരംഭിക്കുന്നത്. ലൂയിസ് ഡാഗുറെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. മനുഷ്യരുൾപ്പെടുന്ന ആദ്യ ഫോട്ടോ ചിത്രീകരിച്ചതും അദ്ദേഹമാണ്
ലോകത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫ് അല്ലെങ്കിൽ അവശേഷിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഫോട്ടോ 1826 - 1827 ൽ ജോസഫ് നികോഫോർ നിപ്സെ എടുത്തതാണ്. ഹീലിയോഗ്രാഫി എന്നറിയപ്പെടുന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിച്ചതാണിത്, ബർഗണ്ടിയിലെ നിപ്സിന്റെ എസ്റ്റേറ്റിലെ മുകളിലത്തെ വിൻഡോയിൽ നിന്നാണ് ഈ ഷോട്ട് എടുത്തത്
പലപ്പോഴും ഒരു ഫോട്ടോഗ്രാഫിന് ആശയങ്ങൾ, അനുഭവങ്ങൾ, അപൂർവ്വ നിമിഷങ്ങൾ എന്നിവ പകർത്താനും അവ അനശ്വരമാക്കാനും കഴിവുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ, നാമെല്ലാവരും ഇഷ്ടപ്പെടുകയും ഓർമ്മിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന മുഹൂർത്തങ്ങൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി, പിന്നീട് നമ്മുടെ മുൻപിൽ എത്തുമ്പോൾ നാം അറിയാതെ ആ കാലത്തിലേക്ക് നടന്നടുക്കും.
ഡിജിറ്റൽ ക്യാമറയുടെ കണ്ടുപിടുത്തതെ തുടർന്ന് ഇന്നുവരെ ലോകത്തെ അത്ഭുതപെടുത്തുന്ന മാറ്റങ്ങളാണ് ഫോട്ടോഗ്രഫിയിൽ ഉണ്ടായത്. ആധുനിക സാങ്കേതികവിദ്യയുടെ കുതിപ്പിൻറെ ഈ കാലഘട്ടത്തിൽ ഫോട്ടോഗ്രഫിയും ഏറെ മാറിയിരിക്കുന്നു, ഒപ്പം ക്യാമറയും.
ക്യാമറകൾ ഇന്ന് ജീവിതത്തിന്റെ ഭാഗമാകുമ്പോൾ, മൊബൈൽ ക്യാമറയിലൂടെ ജിവിതത്തിന്റെ ഓരോ നിമിഷവും പകർത്തപ്പെടുമ്പോൾ ഫോട്ടോഗ്രാഫി ജീവനും ജീവിതമാർഗ്ഗവുമായി കൊണ്ടുനടക്കുന്നവരെയും, ഫോട്ടോഗ്രഫിക്കായി ജീവത്യാഗം വരിച്ചവരെയും സ്മരിക്കുവാൻ ഈ ദിനം നമുക്ക് കഴിയട്ടെ
ഏവർക്കും ലോകഫോട്ടോഗ്രാഫി ദിനാശംസകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.