തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഡ്രൈവ് ത്രൂ വാക്സിനേഷന് തുടക്കമായി. വാഹനത്തില്‍ ഇരുന്ന് കൊണ്ട് ആളുകള്‍ക്ക് വാക്സിന്‍ സ്വീകരിക്കാനുളള സൗകര്യമൊരുക്കുന്നതാണ് ഡ്രൈവ് ത്രൂ വാക്സിനേഷന്‍.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആണ് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ചിരിക്കുന്നത്. വിമന്‍സ് കോളേജിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
തിരുവനന്തപുരത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്ന് പരിപാടി വീണാ ജോര്‍ജ് വ്യക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍. വാക്സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന്‍ സ്വീകരിക്കാനും നിരീക്ഷണ സമയം പൂര്‍ത്തിയാക്കാനും സാധിക്കും.
എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആവശ്യമായ വൈദ്യ സഹായവും ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.