വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരിമ്പളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. കുരിശടി പൊളിക്കാൻ നാട്ടുകാർ അനുവദിച്ചില്ല.
കുരിശടി പൊളിച്ചുമാറ്റാൻ അനുവദിക്കില്ലെന്നും വിഴിഞ്ഞത്തെ ക്രൈസ്തവ വിശ്വാസികൾക്ക് നൽകിയ 18 വാഗ്ദാനങ്ങൾ നിറവേറ്റാതെ സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കാനാകില്ലെന്ന് വിശ്വാസികൾ അറിയിച്ചു. 55 വർഷം മുൻപുള്ള ഓലമേഞ്ഞ കുരിശടി 20 വർഷം മുൻപാണ് പുതുക്കി പണിയുന്നത്. കൈവശാവകാശ രേഖ ഉള്ള ഭൂമിയിലാണ് കുരിശടി നിർമ്മിച്ചിരിക്കുന്നതെന്നും വിഴിഞ്ഞത്തെ ക്രൈസ്തവർ പറയുന്നു. വി.എസ്.എസ്.സി തുമ്പ ഉൾപ്പെടെ നിരവധി പുരോഗമന പ്രവർത്തനങ്ങൾക്കു സ്ഥലം ഒഴിഞ്ഞു കൊടുത്തിട്ടുള്ള ദേശ സ്നേഹത്തിനു പേരുകേട്ട അതിരൂപതയാണ് തിരുവനന്തപുരം ലാറ്റിൻ രൂപതയെന്ന് അവിടുത്തെ വിശ്വാസികൾ പറഞ്ഞു.
ഇതിനായി സ്ഥലം വിട്ടുകൊടുക്കുമ്പോൾ 18 വാഗ്ദാനങ്ങൾ നൽകിയിരുന്നു. കുരിശടി നിൽക്കുന്ന സ്ഥലം പദ്ധതി പ്രദേശത്തല്ലെന്നും പക്ഷെ ഉയരം കൂടിയ കെട്ടിടമായതിനാൽ ജനങ്ങൾ അത് ഉപയോഗിക്കരുതെന്നു സർക്കാർ അഭ്യർത്ഥിച്ചു. കുരിശടി പൊളിക്കാൻ സമ്മതിക്കുകയില്ലെന്നും എന്നാൽ നൽകിയ 18 വാഗ്ദാനങ്ങൾ നിറവേറ്റുകയും സൗകര്യപ്രദമായ ഒരു സ്ഥലത്ത് കുരിശടി പണിത നൽകുകയും ചെയ്താൽ അപ്പോൾ പ്രാർത്ഥന അങ്ങോട്ടേക്ക് മാറ്റാൻ തങ്ങൾ തയ്യാറാണെന്ന് അവിടുത്തെ വിശ്വാസികൾ സമ്മതിച്ചിരുന്നു.
എന്നാൽ പതിനെട്ടു വാഗ്ദാനങ്ങളെക്കുറിച്ചോ, കുരിശടി മാറ്റി ക്രമീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള കാര്യങ്ങളിൽ മെല്ലെപ്പോക്ക് സ്വീകരിക്കുകയാണ് സർക്കാർ ചെയ്യ്തത്. കൊറോണ നിമിത്തം കുരിശടിയിൽ പ്രാർത്ഥന കുറവായിരുന്നു.
ഇടവക കുരിശിന്റെ വഴി ദുഃഖവെള്ളിയാഴ്ച അവസാനിക്കുന്ന പ്രധാന സ്ഥലത്താണ് ഈ കുരിശടി. വർഷത്തിൽ നിരവധി തിരുനാളുകളും ഇവിടെ നടക്കാറുണ്ട്.
കൊറോണ ആണെങ്കിലും ആളുകൾ വരാൻ തുടങ്ങിയോത്തോടെ ഇന്നലെ കുരിശടിയിൽ ചെറിയ പുനഃക്രമീകരണങ്ങൾ നടന്നിരുന്നു. അതറിഞ്ഞാവണം ഇന്ന് കുരിശടി പൊളിച്ചു കളയുവാൻ വലിയ പോലീസ് സന്നാഹം എത്തിയത് എന്ന് വിഴിഞ്ഞത്തെ ക്രൈസ്തവ വിശ്വാസികൾ പറയുന്നു.
എന്നാൽ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി പോലീസിനെ വളഞ്ഞു ഒടുവിൽ തുടർന്നുള്ള നടപടികളെക്കുറിച്ചു ചർച്ച ചെയ്തു തീരുമാനിക്കാമെന്ന് ധാരണയിൽ പോലീസ് ജനത്തിന്റെ മുൻപിൽ പിൻമാറുകയായിരുന്നു എന്നും വിഴിഞ്ഞത്തെ ക്രൈസ്തവർ പറയുന്നു.
വികാരി ഫാ മൈക്കിൾ തോമസിന്റെയും അസിസ്റ്റന്റ് വികാരി ഫാ സജിത്ത് സോളമന്റെയും എം.എൽ.എ വിൻസന്റിന്റെയും നേതൃത്വത്തിൽ ഇടവക ജനങ്ങളുടെ പ്രതിനിധികളുമായി പോലീസ് ചർച്ച ചെയ്തു.
തുറമുഖ നിര്‍മ്മാണത്തിനായി കുരിശടി പൊളിച്ച് മാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു എന്ന് അവർ അവകാശപ്പെടുകയുണ്ടായി. എന്നാൽ പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്. ഇതിൽ അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞദിവസം ഇടവക വികാരി ഉൾപ്പെടെയുള്ളവർ എത്തിയപ്പോള്‍ തുറമുഖ നിര്‍മാണം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സബ് കളക്ടറുമായി നടന്ന ചര്‍ച്ചയിലാണ് കുരിശടി കൂടി പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന കാര്യം കളക്ടര്‍ പ്രദേശവാസികളെ അറിയിച്ചത്. ഇതോടെ പ്രദേശത്തെ വിശ്വാസികള്‍ അടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.