ഫിലിം ക്രിട്ടിക്സ് അവാർഡ്: ഫാദർ റോയ് കാരക്കാട്ടിന് പ്രത്യേക ജൂറി പുരസ്കാരം

 ഫിലിം ക്രിട്ടിക്സ് അവാർഡ്: ഫാദർ റോയ് കാരക്കാട്ടിന് പ്രത്യേക ജൂറി പുരസ്കാരം

കൊച്ചി: കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ കത്തോലിക്കാ സഭയിലെ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭംഗമായ ഫാദർ റോയ് കാരക്കാട്ട് പ്രത്യേക ജൂറി പുരസ്കാരം. ഫാദർ റോയ് സംവിധാനം ചെയ്ത 'കാറ്റിനരികെ' എന്ന ചിത്രത്തിനാണ് 44–ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ്.

നവാഗത പ്രതിഭയ്ക്കുളള പ്രത്യേക ജൂറി പുരസ്കാരം ആണ് അദ്ദേഹത്തിന് ലഭിച്ചത്. മലയാളത്തിൽ ഒരു വൈദികൻ സംവിധാനം ചെയ്ത് പൂർത്തീകരിച്ച ആദ്യ ഫീച്ചർ ഫിലിം ആണ് 'കാറ്റിനരികെ'. സിനി എബ്രഹാമും അശോകനും ആണ് നായികാനായകന്മാരായിചിത്രത്തിൽ അഭിനയിക്കുന്നത്.

സമാന ചിന്താഗതിക്കരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്ത സിനിമയാണ് ‘കാറ്റിനരികെ’. "സിനിമയിലൂടെ ആദർശങ്ങളും നല്ല സന്ദേശങ്ങളും ആളുകൾക്ക് പകർന്നുകൊടുക്കുക എന്നുള്ളതാണ് എന്റെ ഉദ്ദേശം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെയാണ് ഈ ചിത്രം പൂർത്തീകരിക്കാൻ കഴിഞ്ഞത്"–ഫാദർ റോയ് പറയുന്നു.

കലയോട് വളരെ താല്പര്യമുള്ള ഫാദർ റോയ് ഇപ്പോൾ സിനിമയിൽ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയാണ്.എംജി യൂണിവേഴ്സിറ്റിയിൽ ഡോക്ടർ ജോസ് കെ മാനുവൽ കീഴിലാണ് പി എച്ച് ഡി ചെയ്യുന്നത്. പുതിയ ചില കഥകൾ മനസ്സിൽ ഉണ്ടെന്നും പഠനം കഴിഞ്ഞാലുടൻ പുതിയ സിനിമയ്ക്കുള്ള ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഷിനൂബ് ടി ചാക്കോ ആണ് ക്യാമറ ചെയ്‌തിരിക്കുന്നത്. നോബിൾ പീറ്ററിന്റെ ആണ് സംഗീതം. വിശാഖ് രാജേന്ദ്രൻ ആണ് എഡിറ്റർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.