ഉടുത്തിരുന്ന ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ചു; അഞ്ച് കുട്ടികള്‍ പൊലീസ് പിടിയില്‍

ഉടുത്തിരുന്ന ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ചു; അഞ്ച് കുട്ടികള്‍ പൊലീസ് പിടിയില്‍

തിരൂര്‍: ചുവന്ന് മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ച കുട്ടികളെ പൊലീസ് പിടികൂടി. തിരൂര്‍ റെയില്‍വേസ്റ്റേഷന് സമീപമാണ് സംഭവം. കുളത്തില്‍ കുളിക്കാന്‍പോയ കുട്ടികളില്‍ ഒരാളാണ് ഉടുത്തിരുന്ന ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ചത്.

കളി കാര്യമായതോടെ പൊലീസ് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. തിരൂര്‍ റെയില്‍സ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികള്‍ കുളിക്കാന്‍ പോയത്.

കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോയ സമയം തുമരക്കാവ് വെച്ച്‌ കുട്ടികളിലൊരാള്‍ ഉടുത്തിരുന്ന ചുവന്ന മുണ്ടഴിച്ച്‌ പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. ഇത് കണ്ടതോടെ അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് വണ്ടിനിര്‍ത്തി. ഉടനെ തന്നെ കുട്ടികള്‍ ഓടിരക്ഷപ്പെട്ടു.

അഞ്ചുമിനിറ്റ് തീവണ്ടി അവിടെ നിര്‍ത്തിയിട്ടിരുന്നു. വിവരം സ്റ്റേഷന്‍മാസ്റ്ററെയും റെയില്‍വേ സുരക്ഷാസേനയെയും അറിയിച്ചു. റെയിൽവേ സുരക്ഷാസേന എസ്.ഐ. എം.പി. ഷിനോജ്, എ.എസ്.ഐ. വി.എസ്. പ്രമോദ് എന്നിവർനടത്തിയ അന്വേഷണത്തിൽ കുട്ടികൾ നിറമരുതൂർ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലായി. കുട്ടികളെ പിടികൂടുകയുംചെയ്തു. താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈൽഡ് ലൈൻ കുട്ടികൾക്ക് കൗൺസലിങ് നടത്തി. എന്നാൽ കുട്ടികൾ ദുരുദ്ദേശ്യത്തോടെയാണ് മുണ്ടു വീശിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കേസെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.