ഒലയുടെ ഇലക്ട്രിക്ക് കാർ വിപണിയിലേക്ക്

ഒലയുടെ ഇലക്ട്രിക്ക് കാർ വിപണിയിലേക്ക്

ഇലക്‌ട്രിക് സ്കൂട്ടറിന് പിന്നാലെ ഇലക്‌ട്രിക് കാറും വിപണയില്‍ എത്തിക്കുമെന്ന് ഓല. ഓല ഇലക്‌ട്രിക് 2023 അവസാനത്തോടെ രാജ്യത്ത് ഇലക്‌ട്രിക് ഫോര്‍ വീലര്‍ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. കമ്പനിയുടെ മാനേജ്മെന്റ് വക്താക്കളാണ് ഈ വിവരം പുറത്തുവിട്ടത്.

കമ്പനിയുടെ സിഇഒ ഭവിഷ് അഗര്‍വാളാണ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രിക് കാറുകളിലേക്ക് കടക്കാനുള്ള കമ്പനിയുടെ താല്‍പര്യം സൂചിപ്പിച്ചത്.

അതേസമയം ഒലയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം എസ്-1 പ്രോയാണ്. എസ്-1 പ്രോയില്‍ അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചുണ്ട്. 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.