ബാങ്കോക്ക്/കൊച്ചി : കേരള കര്‍ഷകര്‍ക്ക് ബാങ്കോക്കിലെ അന്താരാഷ്ട്ര റബര്‍ വിപണിയില്‍ നിന്നു നല്ല വാര്‍ത്ത. റബര്‍ വില ക്രമമായി കൂടി വരുന്നു. ഇന്ത്യയിലും കഴിഞ്ഞ കുറേ ദിവസങ്ങളായി റബര്‍ വിപണിയിലെ ഗ്രാഫ് മുകളിലേക്കാണ്. വില്‍പ്പന നിരക്ക് രാജ്യത്തെ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 180 രൂപയിലേക്ക് അടുക്കുന്നു.
കേരളത്തില്‍ ആര്‍എസ്എസ് നാല് ഗ്രേഡ് റബറിന് നിരക്ക് 179.50 രൂപയായി. സര്‍ക്കാര്‍ 170 രൂപയാണ് തറവില പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യന്‍ വിപണിയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താല്‍ വില കിലോയ്ക്ക് 180 -185 രൂപ വരെയെത്താന്‍ സാധ്യതയുണ്ടെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. മഴക്കാലമായതിനാല്‍ ടാപ്പിങ് കുറവാണ്. അതുകൊണ്ടുതന്നെ കേരള വിപണിയില്‍ റബ്ബര്‍ എത്താത്തതും ആഭ്യന്തര വില കൂടാന്‍ കാരണമായിട്ടുണ്ട്. 2013 ജൂലൈയില്‍ 196 രൂപ വരെയെത്തിയശേഷം വില താഴേക്ക് പതിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് കുതിച്ചു കയറ്റം.
ആഭ്യന്തര വിപണിയില്‍ റബര്‍ ക്ഷാമം രൂക്ഷമായതോടെയാണ് നിരക്ക് ഉയര്‍ന്നു തുടങ്ങിയത്.നിരക്ക് കിലോയ്ക്ക് 185-190 നിലവാരത്തിലേക്ക് എത്തിയേക്കാമെന്ന് ഈ രംഗത്തുളളവര്‍ അഭിപ്രായപ്പെടുന്നു. 2013 ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയ 196 രൂപയ്ക്ക് ശേഷം ഇത്രയും ഉയര്‍ന്ന നിരക്ക് വിപണിയില്‍ രേഖപ്പെടുത്തുന്നത് ഇത് ആദ്യമാണ്. 2013 ജൂലൈ മാസത്തില്‍ നിരക്ക് 196 രൂപയിലേക്ക് ഉയര്‍ന്നെങ്കിലും സ്ഥിരമായ നില തുടരാതെ നിരക്ക് താഴേക്ക് പോകുകയായിരുന്നു.
മഴക്കാലമായതിനാല്‍ ടാപ്പിംഗ് കുറവാണ്. മഴക്കാല മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച ഇടങ്ങളില്‍ മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്. വില 190 രൂപയ്ക്ക് മുകളിലേക്ക് എത്തുമെന്ന ധാരണയില്‍ റബര്‍ വില്‍ക്കാതെ സൂക്ഷിക്കുന്ന പ്രവണത ചെറുകിട കര്‍ഷകരുടെ ഇടയിലും വലിയ സംഭരണം നടത്തുന്ന കര്‍ഷകര്‍ക്കിടയിലും ഉളളതായാണ് സൂചന. ലാറ്റക്സ് ആയി വില്‍ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഇനിയും വില കൂടുമെന്നു കരുതി റബ്ബര്‍ ശേഖരം വില്‍പന നടത്താതെ നിരവധി കര്‍ഷകര്‍ സൂക്ഷിക്കുന്നു. ഇതും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. പല മാര്‍ക്കറ്റുകളിലും ആവശ്യത്തിന് റബ്ബര്‍ എത്തുന്നില്ലെന്ന് മൊത്ത വ്യാപാരികള്‍ പറഞ്ഞു. കൊറോണ പ്രതിസന്ധി കാരണം ഇറക്കുമതി കുറഞ്ഞതും വില ഉയരാന്‍ ഒരു കാരണമാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഉത്തേജക പാക്കേജുകള്‍ റബര്‍ കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും ഇക്കാരണത്താല്‍ പൂര്‍വ സംസഥാനങ്ങളിലുള്‍പ്പെടെ ഉല്‍പ്പാദനം കൂടുന്നുണ്ടെന്നും റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു.കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ തറവിലയും കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഇതും റബര്‍ വില കുറയാതിരിക്കാന്‍ കാരണമാകുന്നുണ്ട്.
അന്താരാഷ്ട്ര നിരക്കിലെ വലിയ സ്വാധീന ശക്തിയായ ബാങ്കോക്ക് നിരക്കിലെ വര്‍ധന തുടരാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.കൊറോണയും വിപരീത കാലാവസ്ഥയും തോട്ടങ്ങളിലെ കീടബാധയും മൂലം പല രാജ്യങ്ങളിലും റബര്‍ ഉത്പ്പാദനം താഴ്ന്നിരുന്നു. ഇപ്പാഴാകട്ടെ ചൈന പോലുള്ള പലയിടത്തും ടയര്‍ ഫാക്ടറികള്‍ ഇടക്കാല മാന്ദ്യത്തിനു ശേഷം പൂര്‍ണ്ണതോതില്‍ ്‌രവര്‍ത്തിച്ചു തുടങ്ങി ിതോടെ റബറിനു ഡിമാന്‍ഡ്് കൂടി.
ആര്‍എസ്എസ് മൂന്നിന്റെ ബാങ്കോക്ക് നിരക്ക് കിലോയ്ക്ക് 144.80 രൂപയായി.കഴിഞ്ഞ മിക്ക ദിവസങ്ങളിലും ഏകദേശം ഒന്നര രൂപ വീതം കൂടുന്നുണ്ടായിരുന്നു. ബാങ്കോക്കിലെ ആര്‍എസ്എസ് മൂന്ന് ഗ്രേഡ് ഇന്ത്യന്‍ റബര്‍ ബോര്‍ഡിന്റെ ആര്‍എസ്എസ് നാല് ഗ്രേഡിന് തുല്യമായാണ് കണക്കാക്കുന്നത്. ഇറക്കുമതിച്ചുങ്കവും കൈകാര്യച്ചെലവും ഉള്‍പ്പെടെ ചേരുമ്പോള്‍ ഈ വിലയ്ക്കു റബര്‍ ഇറക്കുമതി നടത്തിയാല്‍ ഇവിടെയെത്തുമ്പോള്‍ കിലോ ഗ്രാമിന് വില 200 രൂപ കവിയും.
വ്യവസായികള്‍ക്ക് പൊതുവേ ബ്ലോക്ക് റബര്‍ ഇറക്കുമതിയാണ് താല്‍പര്യം. പക്ഷേ, ഇവിടെ വില കൂടിയാലും ടയര്‍ കമ്പനികള്‍ ഇപ്പോഴത്തെ അന്താരാഷ്ട്ര നിരക്കു കണ്ട് ഇറക്കുമതിയിലേക്കു തിരിയാന്‍ മടിക്കുക സ്വാഭാവികം. വിദേശ വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കണ്ടെയ്നര്‍ ക്ഷാമവും കമ്പനികള്‍ക്ക് തടസ്സമാണ്. റബര്‍ ഇറക്കുമതി കുറഞ്ഞതുമൂലം ആവശ്യക്കാരും കമ്പനികളും ആഭ്യന്തര വാങ്ങല്‍ വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.