ഓണ്‍ലൈന്‍ ക്ലാസ്: മൊബൈല്‍ നെറ്റ്‌വര്‍ക്ക് തേടി കുന്നിന് മുകളില്‍ കയറിയ വിദ്യാര്‍ഥി വീണ് മരിച്ചു

ഓണ്‍ലൈന്‍ ക്ലാസ്: മൊബൈല്‍ നെറ്റ്‌വര്‍ക്ക് തേടി കുന്നിന് മുകളില്‍ കയറിയ വിദ്യാര്‍ഥി വീണ് മരിച്ചു

ഭുവനേശ്വര്‍ (ഒഡീഷ): ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടി മൊബൈല്‍ നെറ്റ്‌വര്‍ക്ക് നോക്കി കുന്നിന്‍മുകളില്‍ കയറിയ പതിമൂന്നുകാരന്‍ വഴുതി വീണ് മരിച്ചു. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് സംഭവം. പന്ദ്രഗുഡ ഗ്രാമത്തിലെ ആന്‍ഡ്രിയ ജഗരംഗ(13)യാണ് മരിച്ചത്.

കട്ടക്കിലെ മിഷണറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആന്‍ഡ്രിയ. നിത്യവും ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തിരുന്ന വിദ്യാര്‍ഥി ചൊവ്വാഴ്ച മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുന്നിന്‍ മുകളിലേക്ക് നെറ്റ്‌വര്‍ക്ക് തിരഞ്ഞ് കയറിപ്പോയത്.

നന്നായി മഴ പെയ്തിരുന്നതിനാല്‍ കയറുന്നതിനിടെ വിദ്യാര്‍ഥി വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ ആന്‍ഡ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ത്‌ന്നെ വിദ്യാര്‍ഥിയെ സമീപത്തുളള പദ്മപുര്‍ കമ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.