കുതിരയുടെ പുറത്ത് ബിജെപിക്കാര്‍ പതാക വരച്ചതിനെതിരെ പരാതിയുമായി മേനക ഗാന്ധിയുടെ സംഘടന

കുതിരയുടെ പുറത്ത് ബിജെപിക്കാര്‍ പതാക വരച്ചതിനെതിരെ പരാതിയുമായി മേനക ഗാന്ധിയുടെ സംഘടന

ഇന്‍ഡോര്‍: ബിജെപി പതാകയുടെ പെയിന്റ്ടിപ്പിച്ച്‌ കുതിരയെ നടത്തിയ സംഭവത്തില്‍ പരാതി. മനേക ഗാന്ധിയുടെ സന്നദ്ധ സംഘടനയാണ് ഇന്‍ഡോര്‍ പോലീസിന് പരാതി നല്‍കിയത്.

ബിജെപിയുടെ ജന്‍ ആശീര്‍വാദ യാത്രയ്ക്കായിട്ടാണ് പതാകയുടെ പെയിന്റ്ടിപ്പിച്ച്‌ കുതിരയെ നടത്തിയത്. പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരില്‍ 22 സംസ്ഥാനങ്ങളിലൂടെയാണ് ജന്‍ ആശീര്‍വാദ യാത്ര കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ആസന്നമായ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയത്.

മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960-നിയമപ്രകാരമാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനേക ഗാന്ധിയുടെ എന്‍.ജി.ഒ ആയ പി.എഫ്.എ ആണ് പരാതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.