അബുദബി: കോവിഡ് സാഹചര്യത്തില്‍ എമിറേറ്റിലെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി. ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇന്നലെ മുതല്‍ പൊതു സ്ഥലങ്ങളിലേക്കുളള പ്രവേശനം. എമിറേറ്റിലെ സന്ദർശകർക്കുള്‍പ്പടെ എല്ലാവർക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇന്നലെ വാണിജ്യ കേന്ദ്രങ്ങളില്‍ തിരക്ക് കുറവായിരുന്നു.
1. പൊതു സ്ഥലങ്ങളിലേക്കുളള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം, സന്ദർശകർക്കും താമസക്കാർക്കും ഇത് ബാധകമാണ്.
2. അല്‍ ഹോസന്‍ ആപ്പില്‍ പച്ച നിറം തെളിഞ്ഞിരിക്കണം. വാക്സിനെടുത്തവരാണെങ്കിലും, കോവിഡ് പിസിആർ ടെസ്റ്റെടുത്ത് നെഗറ്റീവണെങ്കില്‍ മാത്രമെ പച്ച നിറമുണ്ടാകൂ. ഇതിന് 30 ദിവസത്തെ കാലാവധിയുണ്ടാകും.
3. വാക്സിനെടുക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവരാണെങ്കില്‍ പിസിആർ ടെസ്റ്റെടുത്താല്‍ 7 ദിവസമാണ് പച്ച നിറം കാണിക്കുക.
4. 16 വയസിന് താഴെയുളള കുട്ടികള്‍ക്ക് പിസിആർ ടെസ്റ്റെടുത്തില്ലെങ്കിലും പച്ച നിറം തെളിയും
5 വാക്സിനെടുക്കാത്ത, അല്‍ ഹോസന്‍ ആപ്പില്‍ ഗ്രെ നിറം കാണിക്കുന്നവർക്ക് പൊതു സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല
6.പുതിയ താമസ വിസയെടുത്തവർക്ക് വാക്സിനെടുക്കാന്‍ 60 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കിയിട്ടുണ്ട്.
7. അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം ലഭിക്കാന്‍ കോവിഡ് വാക്സിന്റെ രണ്ടാം ഡോസെടുത്ത് ആറുമാസം കഴിഞ്ഞാല്‍ ബൂസ്റ്റർ ഡോസെടുത്താലും മതിയാകും. ബൂസ്റ്റർ ഡോസെടുക്കാന്‍ ഒരുമാസത്തെ ഗ്രേസ് പിരിഡ് നല്‍കിയിട്ടുണ്ട്.
ഷോപ്പിംഗ് സെന്ററുകള്‍, റസ്റ്ററന്റുകള്‍, കഫേ, റീട്ടെയ്ലില്‍ ഔട്ട്ലെറ്റുകള്‍, (ഷോപ്പിംഗ് കേന്ദ്രങ്ങളോട് ചേർന്നല്ലാത്തതും), ജിമ്മുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ക്ലബ്, റിസോർട്ട്,മ്യൂസിയം തീം പാർക്കുകള്‍ എല്ലാം പൊതു സ്ഥലങ്ങളുടെ പരിധിയില്‍ വരും. സർവ്വകലാശാലകളും, പൊതു-സ്വകാര്യ സ്കൂളുകളും കുട്ടികളുടെ നഴ്സറികളും പൊതു സ്ഥലങ്ങളാണ്
പ്രവർത്തനമെങ്ങനെയായിരിക്കണം
-ഷോപ്പിംഗ് മാളുകള്‍, വിനോദകേന്ദ്രങ്ങള്‍, മ്യൂസിയം, സിനിമാ തിയറ്ററുകള്‍ എന്നിവ ഉള്‍ക്കൊളളാവുന്നതിന്‍റെ 80 ശതമാനമെന്ന രീതിയില്‍ പ്രവർത്തിക്കാം.
- റസ്റ്ററന്റുകളുടെ പ്രവർത്തനവും ഉള്‍ക്കൊളളാവുന്നതിന്‍റെ 80 ശതമാനമെന്ന രീതിയിലാക്കിയിട്ടുണ്ട്. ഒരു മേശയ്ക്കുചുറ്റുമിരിക്കാവുന്നവരുടെ എണ്ണം 10 ആക്കി. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് മാസ്ക് മാറ്റാന്‍ അനുമതി
- ആരോഗ്യകേന്ദ്രങ്ങള്‍,ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍, സ്പാ എന്നിവയ്ക്ക് ഉള്‍ക്കൊളളാവുന്നതിന്‍റെ 50 ശതമാനമെന്ന രീതിയില്‍ പ്രവർത്തനമാകാം.
- സാമൂഹ്യ-കായിക കേന്ദ്രങ്ങള്‍ക്ക് 60 ശതമാനമെന്നരീതിയില്‍ പ്രവർത്തനമാകാം.
- വിവാഹം 100 പേരിലധികമാവാതെ ഉള്‍ക്കൊളളാവുന്നതിന്‍റെ 60 ശതമാനമെന്ന രീതിയില്‍ നടത്താം.
-പൊതു ഗതാഗതം ഉള്‍ക്കൊളളാവുന്നതിന്‍റെ 75 ശതമാനമെന്ന രീതിയില്‍ പ്രവർത്തിക്കാം.
- അഞ്ച് പേർക്കിരിക്കാവുന്ന ടാക്സിയില്‍ മൂന്ന് പേരെന്ന രീതിയില്‍ സഞ്ചാരമാകാം. 7പേർക്കിരിക്കാവുന്ന ടാക്സിയില്‍ 4 പേർക്ക് സഞ്ചരിക്കാനാണ് അനുമതി.
സന്ദർശകർക്കും നിബന്ധനകള്‍ ബാധകം
എമിറേറ്റിലെത്തുന്ന സന്ദർശകർക്കും നിബന്ധനകള്‍ ബാധകമാണ്.
-രാജ്യത്തേക്ക് തിരിക്കുന്നതിന് മുന്‍പ് ഐസിഎ ആപ്പിലോ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റിയുടെ വെബ് സൈറ്റിലോ രജിസ്ട്രർ എറൈവലെന്ന ടാബില്‍ വിവരങ്ങള്‍ നല്കണം
- വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
- അതിനുശേഷം, എസ് എം എസ് ആയി ഒരു ലിങ്ക് ലഭിക്കും-അല്‍ ഹോസന്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതായിരിക്കും ലിങ്ക്.
- അബുദബിയിലെത്തിയാല്‍ യൂണിഫൈഡ് ഐഡന്റിഫിക്കേഷന്‍ നമ്പർ ലഭിക്കും.
- അല്‍ ഹോസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, യുഐഡി നമ്പറും ഫോണ്‍ നമ്പറും ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂർത്തിയാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.