അതിര്‍ത്തിയില്‍ 200 കോടിയുടെ മയക്കുമരുന്ന് വേട്ട; ഹെറോയിന്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നും

അതിര്‍ത്തിയില്‍ 200 കോടിയുടെ മയക്കുമരുന്ന് വേട്ട; ഹെറോയിന്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നും

ചണ്ഡീഗഢ്: ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്ത് 200 കോടിയുടെ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ അമൃത്സറിലെ ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്തുള്ള പഞ്ച്ഗ്രയന്‍ പ്രദേശത്ത് നിന്നാന്ന് ഇന്നലെ പുലര്‍ച്ചെ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

പഞ്ചാബ് പൊലീസും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും (ബി.എസ്.എഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ വന്‍ മയക്കുമരുന്ന് കടത്തല്‍ ശ്രമം പരാജയപ്പെടുത്തിയത്.
40.810 കിലോഗ്രാം ഭാരമുള്ള 39 പാക്കറ്റ് ഹെറോയിന്‍ കണ്ടെടുത്തതോടെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ വന്‍ മയക്കുമരുന്ന് കടത്തല്‍ ശ്രമം പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു.

കുപ്രസിദ്ധ കള്ളക്കടത്തുകാരനും അമൃത്സറിലെ ഗരിന്ദ നിവാസിയുമായ നിര്‍മ്മല്‍ സിംഗ് പാകിസ്ഥാനില്‍ നിന്ന് വരുന്ന ഹെറോയിന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വീകരിക്കുമെന്ന് വിവരം ലഭിച്ചതായി അമൃത്സര്‍ (റൂറല്‍) സീനിയര്‍ പൊലീസ് ഓഫീസര്‍ ഗുല്‍നീത് സിംഗ് ഖുറാന പറഞ്ഞു. ഈ വിവരം ബി.എസ്.എഫുമായി പങ്കുവച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം, നിര്‍മല്‍ സിംഗിനായി പൊലീസ് വ്യാപക തിരച്ചില്‍ ആംരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒരു കിലോ ഹെറോയിന്‍ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന കേസിലും ഇയാള്‍ പ്രതിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.