കേരളത്തിലെ കച്ചവടം പൂട്ടിച്ചത് മാധ്യമങ്ങള്‍; സ്വര്‍ണ ഖനനത്തിനു പോയത് സാമ്പത്തിക പ്രതിസന്ധി മൂലം: പി.വി അന്‍വര്‍

കേരളത്തിലെ കച്ചവടം പൂട്ടിച്ചത് മാധ്യമങ്ങള്‍; സ്വര്‍ണ ഖനനത്തിനു പോയത് സാമ്പത്തിക പ്രതിസന്ധി മൂലം: പി.വി അന്‍വര്‍

കോഴിക്കോട്: എംഎല്‍എ മുങ്ങിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍.

പാര്‍ട്ടി അനുമതിയോടെയാണ് താന്‍ വിദേശത്തേയ്ക്ക് പോയതെന്നും സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നുമാണ് അന്‍വറിന്റെ വിശദീകരണം. എംഎല്‍എ ഓഫീസ് ഞായറാഴ്ച പോലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മടങ്ങിയെത്തുന്നതു വരെ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.

തന്നെ യുഡിഎഫ് നിരന്തരം വേട്ടയാടുകയാണെന്നും തന്നെ നാടുകടത്തിയത് മാധ്യമങ്ങളാണെന്നുമാണ് പി.വി അന്‍വര്‍ പറയുന്നത്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ് താന്‍ ഉള്ളത്. തനിക്ക് പാര്‍ട്ടി മൂന്ന് മാസത്തെ അവധി നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടിയുടെ അനുമതിയോടു കൂടിയാണ് വിദേശത്തേയ്ക്ക് വന്നതെന്നും അന്‍വര്‍ പറഞ്ഞു.

തനിക്ക് സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ സിയറ ലിയോണില്‍ സ്വര്‍ണ ഖനനത്തിന്റെ തിരക്കിലാണ്. നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ചു പോരുകയായിരുന്നുവെങ്കിലും കള്ളവാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ അതു പൂട്ടിക്കുകയായിരുന്നു.

അതുകൊണ്ടാണ് ആഫ്രിക്കയില്‍ വരേണ്ടി വന്നത്. മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും ഒരു മാസത്തിനു ശേഷം മാത്രമേ കേരളത്തില്‍ തിരിച്ചെത്തൂ എന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.