ഡിജിറ്റല്‍ പോക്കറ്റടി: സംസ്ഥാനത്ത് ആറ് മാസത്തിനിടെ തട്ടിയത് നാല് കോടിയോളം രൂപ

ഡിജിറ്റല്‍ പോക്കറ്റടി: സംസ്ഥാനത്ത് ആറ് മാസത്തിനിടെ തട്ടിയത് നാല് കോടിയോളം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 6 മാസത്തിനിടെ കേരളത്തില്‍ ഏകദേശം നാല് കോടിയോളം രൂപയുടെ തട്ടിപ്പുകള്‍ നടന്നു. പോക്കറ്റടി പോലും ഡിജിറ്റലായതോടെ നഷ്ടപ്പെടുന്ന പണത്തിന്റെ കനവും കൂടുതലാണ്.

മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ കയ്യിലുളള ആരും എപ്പോള്‍ വേണമെങ്കിലും തട്ടിപ്പിനിരയാകാം. കോവിഡ് കാലത്ത് ഇടപാടുകള്‍ ഭൂരിഭാഗവും ഓണ്‍ലൈനിലേക്ക് മാറിയതും സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് വളമായി. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നാല് കോടിയോളം രൂപയാണ് സൈബര്‍ മാഫിയ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത്. പത്തനംതിട്ടയിലെ ഒരു സ്ത്രീക്ക് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപ നഷ്ടമായി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ 6 മാസത്തിനിടെ 550 പേരാണ് പണം നഷ്ടമായെന്ന പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. ഇവര്‍ക്ക് നഷ്ടമായ തുകയാകട്ടെ അരക്കോടിയോളം രൂപയും. കൊല്ലം ജില്ലയില്‍ നിന്ന് 22 ലക്ഷം രൂപയും തൃശൂരില്‍ നിന്ന് 18 ലക്ഷം രൂപയും വയനാട് നിന്ന് 12 ലക്ഷം രൂപയും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇടപാടുകാര്‍ക്ക് നഷ്ടമായി.

എടിഎം, ഒടിപി, സിവിവി, ഓണ്‍ലൈന്‍ ഗിഫ്റ്റ്, സിംകാര്‍ഡ് തട്ടിപ്പുകള്‍ക്കൊപ്പം ഫോണ്‍ പേ, ഗൂഗിള്‍ പേ ആപ്പിലൂടെയും പുത്തന്‍ തട്ടിപ്പുകളാണ് ദിനം പ്രതി നടക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ടെലിഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയുളള തട്ടിപ്പിനിരയായവരും ഏറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.