‘ചേര’യുടെ പോസ്റ്റര്‍ പങ്കുവച്ചു; കുഞ്ചാക്കോ ബോബന് പരക്കെ വിമർശനം

‘ചേര’യുടെ പോസ്റ്റര്‍ പങ്കുവച്ചു; കുഞ്ചാക്കോ ബോബന് പരക്കെ വിമർശനം

തിരുവനന്തപുരം: ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. കുരിശില്‍ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേരയുടെ പോസ്റ്ററിന് സാമ്യമുണ്ട്. ഇതിന് ‘ചേര’ എന്ന് പേര് നല്‍കിയിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വിശ്വാസികളുടെ വാദം.

തുടർച്ചയായി ക്രൈസ്തവ സമുദായത്തെയും ക്രൈസ്തവ വിശ്വാസത്തെയും വ്രണപ്പെടുത്തുന്ന സിനിമകൾ മലയാള സിനിമയിൽ വരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഈ കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ക്രൈസ്തവ യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഗ്ലോബൽ മീഡിയ സെല്ലിന്റെ നേതൃത്വത്തിൽ 100 കണക്കിന് വിശ്വാസികളാണ് ഈ പോസ്റ്റർ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രി പിണറായി വിജയനും കത്തുകളയച്ചത്.

ക്രൈസ്തവ കുടുംബത്തിൽ ജനിച്ച കുഞ്ചാക്കോ ബോബൻ തുടർച്ചയായി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്ന സിനിമയുടെ ഭാഗമാകുന്നത് വേദനാജനകം എന്നാണ് ഒരു ക്രൈസ്തവ യുവാവ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ കുറിച്ചത്. കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ഒരു സാമ്യവുമില്ലെന്ന് പറഞ്ഞുനില്‍ക്കാന്‍ ആകുമോ? എന്നിട്ട് അതിനു പേര് കൊടുത്തത് ചേര എന്നും. കുഞ്ചാക്കോ ബോബന്റെയും പിന്തുണ നിരാശപ്പെടുത്തുന്നു.

സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു. എന്തിനാണ് മതമേതായാലും വിശ്വാസികളെ വേദനിപ്പിച്ച് പബ്ലിസിറ്റി ഉണ്ടാക്കുന്നത്? തരംതാണ് അന്നം കഴിക്കണോ, തമ്പുരാന്‍ പൊറുക്കട്ടേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു. കോയ കുഴിച്ച കുഴിയില്‍ നിങ്ങള്‍ എല്ലാം വീണു പോയോ? അല്ലെങ്കില്‍ ഒന്നിച്ച എടുത്ത തിരുമനമോ? മതപരമായ റെസ്പെക്ട് കൊടുക്കുന്നില്ലെല്‍ വേണ്ട അത് നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം പക്ഷെ മറ്റൊരാള്‍ ബഹുമാനിക്കുന്നതിനെ നിന്ദികാതെ ഇരിക്കുന്നതാണ് സാമൂഹിക ബോധം എന്നിങ്ങനെയാണ് കമന്റുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.