60 വര്‍ഷത്തെ വിവാഹജീവിതവും 215 ദിവസത്തെ വിരഹവും: കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ഈ സ്‌നേഹം - വീഡിയോ

60 വര്‍ഷത്തെ വിവാഹജീവിതവും 215 ദിവസത്തെ വിരഹവും: കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ഈ സ്‌നേഹം - വീഡിയോ

നിസ്സാരമായ കാര്യങ്ങള്‍ക്ക് വിവാഹമോചനം തേടുന്ന അനേകരുണ്ട് നമ്മുടെ സമൂഹത്തില്‍. അവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കാണുന്ന ആരുടേയും കണ്ണു നിറയ്ക്കുന്ന ഒരു സ്‌നേഹ വീഡിയോ. കൊവിഡ്കാലത്ത് ദിവസങ്ങളോളും പരസ്പരം കാണാതിരിക്കേണ്ടി വന്ന ഒരു ദമ്പതികളാണ് ഈ വീഡിയോയില്‍. അതും അറുപത് വര്‍ഷം ഒന്നിച്ചു ജീവിച്ചവര്‍.

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഈ സ്‌നേഹക്കാഴ്ച അരങ്ങേറിയത്. അരേസമയം ദുഃഖവും സന്തോഷവും പകരുന്നതാണ് ഈ വീഡിയോ. ജോസഫ് ഈവ് എന്ന ദമ്പതികള്‍ വിവാഹിതരായിട്ട് അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരിയുടെ സാഹചര്യത്തിലായിരുന്നു ആ ദമ്പതികള്‍ ആറ് പതിറ്റാണ്ടു കാലത്തെ തങ്ങളുടെ വിവാഹ ജീവിതത്തിനിടയിലെ ഏറ്റവും വലിയ വിരഹകാലത്തിലൂടെ കടന്നു പോയത്. നീണ്ട 215 ദിനങ്ങള്‍.

ജോസഫിന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞുയ ഫ്‌ളോറിഡയില്‍ ഡെലാനി ക്രീക്കില്‍ റോസ് കാസില്‍ എന്നു പേരുള്ള കേന്ദ്രത്തിലായിരുന്നു ശാസ്ത്രക്രിയക്ക് ശേഷം അദ്ദേഹം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഭാര്യ ഈവിനെ കാണാന്‍ സാധിച്ചില്ല. ഈവ് റോസ് കാസിലില്‍ എത്തിയെങ്കിലും ദൂരെ നിന്നും ജനാലയിലൂടെ ജോസഫിനെ ഒരു നോക്കു കണ്ടു മടങ്ങേണ്ടി വന്നു. പവിത്രമായ വിവാഹ ജീവിതത്തെ അതിന്റെ മഹത്വത്തോടെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത ഈ ദമ്പതികള്‍ക്ക് പരസ്പരം അകന്നുള്ള ദിനങ്ങള്‍ ഏറെ നൊമ്പരമായിരുന്നു. എങ്കിലും അവര്‍ ദിവസവും ഫോണ്‍ കോളിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വീല്‍ ചെയറില്‍ ജോസഫിനെ സഹായി ഈവിന്റെ അരികില്‍ എത്തിച്ചു. തൊട്ടുമുന്‍പില്‍ പ്രിയ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ' ഓ എന്റെ ദൈവമേ' എന്നു വിളിച്ച് ഈവ് തന്റെ പ്രിയതമനെ ആലിംഗനം ചെയ്തു. 215 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നേരിട്ട് തൊട്ടരികില്‍ നിന്നും കാണുന്നത്. ഇരുവരുടേയും കണ്ണുകളില്‍ നിന്നും മിഴിനീര്‍ ഒഴുകി. അസിസ്റ്റന്‍ഡ് ലിവിങ് ഫെസിലിറ്റി സെന്ററിലെ ജീവനക്കാരാണ് ഈ സ്‌നേഹനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കാഴ്ചക്കാരുടെ മിഴി നിറയ്ക്കുന്ന ഈ സ്‌നേഹക്കാഴ്ച സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.