ഷാർജ: 2021 ന്‍റെ ആദ്യ മൂന്ന് മാസത്തില്‍ ഷാർജയില്‍ വിവാഹമോചന കേസുകള്‍ കുറഞ്ഞുവെന്ന് റിപ്പോർട്ട്. 49 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ മാർച്ച് വരെയുളള കാലഘട്ടത്തില്‍ 39 വിവാഹമോചനകേസുകളാണ് രജിസ്ട്രർ ചെയ്തതെന്ന് ഷാർജ ഡിപാർമെന്‍റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ല്‍ ഇതേ കാലയളവില്‍ ഇത് 77ആയിരുന്നു. വിവാഹരജിസ്ട്രേഷനില്‍ 19 ശതമാനം വർദ്ധവുമുണ്ട്. 2020 ല്‍ 523 ആയിരുന്നു കണക്കെങ്കില്‍ 2021 ല്‍ ഇത് 624 ആയി ഉയർന്നു.ഷാർജ കോടതിക്ക് മുന്‍പാകെ എത്തിയ വിവാഹ-വിവാഹമോചന കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.