ഈ വ‍ർഷം ദുബായ് പോലീസ് രക്ഷിച്ചത് വാഹനത്തില്‍ കുടുങ്ങിയ 39 കുട്ടികളെ

ഈ വ‍ർഷം ദുബായ് പോലീസ് രക്ഷിച്ചത് വാഹനത്തില്‍ കുടുങ്ങിയ 39 കുട്ടികളെ

ദുബായ്: വ്യത്യസ്ത സാഹചര്യങ്ങളില്‍ വാഹനത്തില്‍ കുടുങ്ങിയ 39 കുട്ടികളെയാണ് ദുബായ് പോലീസ് ഈ വർഷം രക്ഷിച്ചതെന്ന് അധികൃത‍ർ. അബദ്ധവശാല്‍ വാഹനത്തില്‍ കുടുങ്ങിയവരും, രക്ഷിതാക്കളുടെ അശ്രദ്ധമൂലം വാഹനത്തില്‍ കുടുങ്ങിയവരും ഇതില്‍ ഉള്‍പ്പെടും.

പല മാതാപിതാക്കളും ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ കുട്ടികളെ വാഹനത്തിലിരുത്തി പോകാറുണ്ട്. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. ചില കുട്ടികളാകട്ടെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടാതെ വാഹനത്തിനുളളില്‍ കളിക്കുമ്പോഴും അപകടമുണ്ടാകുന്നു. വാഹനത്തില്‍ അകപ്പെട്ടു പോകുന്ന കുട്ടികള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയും, ബോധം നഷ്ടമാവുകയും മരണത്തിലേക്ക് വഴി വയ്ക്കുകയും ചെയ്യും. 10 മിനിറ്റിനുളളില്‍ തന്നെ ഇതെല്ലാം സംഭവിക്കാമെന്നുളളതുകൊണ്ട് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധവേണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

കടുത്ത ചൂടും അപകടസാധ്യത കൂട്ടുന്നു. 2021 ലെ ആദ്യ അഞ്ച് മാസത്തില്‍ 95 ഫോണ്‍ കോളുകള്‍ക്കാണ് ദുബായ് പോലീസ് മറുപടി നല്‍കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. ലിഫ്റ്റിലും കാറിലും കുട്ടികള്‍ കുടുങ്ങിയ സാഹചര്യങ്ങളും ഇതില്‍ ഉള്‍പ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.