ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ഒമാൻ

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ഒമാൻ

ദുബായ്:  ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കു ഒമാൻ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത് .ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നും ഒമാൻ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കു ഒമാനിലേക്ക് പ്രവേശിക്കാം . സെപ്തംബര് 1 മുതലാണ് യാത്രക്കാർക്ക് പ്രവേശനം. ക്യു ആർ കോഡുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കുന്നവർക്ക് ക്വാറൻറ്റൈൻ ഇല്ല. യാത്രക്ക് മുന്പ് പരിശോധന നടത്താവർ ഒമാനിൽ എത്തിയതിനു ശേഷം ഒരു പി സി ആർ പരിശോധന നടത്തണം, തുടർന്ന് ഫലം ലഭിക്കുന്നത് വരെ ക്വാറന്റൈനിൽ കഴിയണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.