അടുത്ത നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടിയുടെ ആസ്തികൾ വിറ്റഴിക്കും: നിർമല സീതാരാമൻ

അടുത്ത നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടിയുടെ ആസ്തികൾ വിറ്റഴിക്കും: നിർമല സീതാരാമൻ

ന്യൂഡൽഹി: അടുത്ത നാല് വർഷം കൊണ്ട് കേന്ദ്ര സർക്കാർ ആറ് ലക്ഷം കോടിയുടെ ആസ്തികൾ വിറ്റഴിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. അതുവഴി നാല് വര്‍ഷം കൊണ്ട് ഓഹരി വിൽപനയിലൂടെ ആറ് ലക്ഷം കോടി രൂപ സമാഹരിക്കും. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയുടെ അനാവരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന ആസ്തികളാണ് വിറ്റഴിക്കുകയെന്നും എന്നാൽ ഇവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിന് മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാഷണൽ ഡീമോണിറ്റൈസേഷൻ പൈപ്പ്ലൈന്റെ ഭാഗമായി റോഡുകൾ, റെയിൽവേ, എയർപോർട്ട്, ഗ്യാസ് ലൈനുകൾ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക. എന്നാൽ ഒന്നും പൂർണമായി വിറ്റഴിക്കുകയാണെന്ന് പറയാൻ കഴിയില്ലെന്നും മെച്ചപ്പെട്ട രീതിയിൽ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാനെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

അടിസ്ഥാന വികസനത്തിനായി സർക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനേയും ഉപയോഗിക്കുകയാണ് മോണിറ്റൈസേഷൻ പൈപ്പ്ലൈൻ വഴി ചെയ്യുന്നതെന്ന് നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് അമിതാഭ കാന്ത് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.