ബോളിവുഡില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പാട്ട്; ആശംസകളോടെ പൃഥ്വിരാജും

ബോളിവുഡില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പാട്ട്; ആശംസകളോടെ പൃഥ്വിരാജും

 സിനിമാ താരങ്ങള്‍ക്ക് ഒപ്പം തന്നെ അവരുടെ മക്കളും താരമാകാറുണ്ട്. സിനിമാ കുടുംബത്തിലെ അംഗം എന്നതിലും ഉപരി പാട്ടുപാടി പ്രതിഭ തെളിയിച്ച പ്രാര്‍ത്ഥനാ ഇന്ദ്രജിത്തിനുമുണ്ട് ആരാധകര്‍ ഏറെ. ഇന്ദ്രജിത്ത് സുകുമാരന്റേയും പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെയും മകളാണ് പ്രാര്‍ത്ഥന. ബോളിവുഡ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരപുത്രി.

ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത് ബോളിവുഡ് പിന്നണി ഗാനരംഗത്തേക്ക് ചുവടു വെച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രാര്‍ത്ഥനയ്ക്ക് ഒപ്പം ഗോപി സുന്ദറും ആലപനത്തില്‍ ചേരുന്നുണ്ട്.

ചിത്രത്തിലെ രേ ബാവ് രേ എന്നു തുടങ്ങുന്ന ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്നത്. ഹുസൈന്‍ ഹൈദ്രി ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നു. നിരവധിപ്പേരാണ് പ്രാര്‍ത്ഥനയക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 'എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ' എന്നു കുറിച്ചുകൊണ്ട് പൃഥ്വിരാജ് സുകുമാന്‍ പാട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് പ്രാര്‍ത്ഥനാ ഇന്ദ്രജിത്. പാട്ട് വീഡിയോകളും നൃത്ത വീഡിയോകളുമൊക്കെ താരം ഇടയ്ക്കിടെ സൈബര്‍ ഇടങ്ങളില്‍ പങ്കു വയ്ക്കാറുമുണ്ട്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ 'ലാലേട്ടാ ലാ ലാ ലാ...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതും പ്രാര്‍ത്ഥന ആണ്. ഈ ഗാനത്തിന് മികച്ച പ്രേക്ഷക പ്രശംസയും കുട്ടിത്താരത്തെ തേടിയെത്തി. ഇതിനു പുറമം കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഹെലന്‍ എന്നീ ചിത്രങ്ങളിലും പ്രാര്‍ത്ഥന ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.