അഫ്ഗാനില്‍ നിന്നും 78 പേര്‍ കൂടി നാട്ടിലെത്തി

അഫ്ഗാനില്‍ നിന്നും 78 പേര്‍ കൂടി നാട്ടിലെത്തി

ന്യുഡല്‍ഹി: അഫ്ഗാനിലെ ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 25 ഇന്ത്യക്കാരടക്കം 78 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്തയും സംഘത്തിലുണ്ട്. കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴിയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെയും ഡല്‍ഹിയിലെത്തിച്ചു.

22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. നാനൂറിലേറെ ഇന്ത്യക്കാര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നല്‍കുന്ന വിവരം. അതേസമയം അഭായാര്‍ത്ഥി കാര്‍ഡ് ആവശ്യപ്പെട്ട് യു.എന്‍ ഹൈക്കമ്മീഷന് മുന്നില്‍ ഇന്ത്യയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.