'ഓപ്പറേഷന്‍ ദേവി ശക്തി': അഫ്ഗാന്‍ ദൗത്യത്തിന് പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍

'ഓപ്പറേഷന്‍ ദേവി ശക്തി': അഫ്ഗാന്‍ ദൗത്യത്തിന് പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് ഓപ്പറേഷന്‍ ദേവി ശക്തി എന്ന പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ 800 ആളുകളെയാണ് അഫ്ഗാനില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് 78 പേരെ കൂടി ഇന്ത്യ അഫ്ഗാനിസ്താനില്‍ നിന്ന് നാട്ടില്‍ എത്തിച്ചു. അഫ്ഗാനില്‍ നിന്ന് താജികിസ്താനില്‍ എത്തിച്ച 78 പേരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് നാട്ടിലെത്തിച്ചത്. 78 പേരടങ്ങുന്ന സംഘത്തില്‍ 25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉള്‍പ്പെടുന്നു. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.