സുഹൈല്‍ നക്ഷത്രം ഉദിച്ചു, ചൂട് കുറയുമെന്ന് പ്രതീക്ഷ

സുഹൈല്‍ നക്ഷത്രം ഉദിച്ചു, ചൂട് കുറയുമെന്ന് പ്രതീക്ഷ

ദുബായ്: അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥയിലെ മാറ്റത്തിന്‍റെ സൂചനയായി എത്തുന്ന സുഹൈല്‍ എന്നറിയപ്പെടുന്ന അഗസ്ത്യ നക്ഷത്രം ഉദിച്ചു. കഠിനമായ ചൂടില്‍ വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാനായി എത്തുന്ന പ്രതീക്ഷകൂടിയാണ് അറബ് നാടുകളില്‍ സുഹൈല്‍ നക്ഷത്രം. ഇംഗ്ലീഷില്‍ കനോപസ് എന്നും അല്‍ഫ കറീന എന്നും അറിയപ്പെടുന്ന സുഹൈല്‍ നക്ഷത്രം പതിവ് തെറ്റിക്കാതെ ആഗസ്റ്റ് 24 നുതന്നയൊണ് ഇക്കുറിയും അറബ് ആകാശത്തില്‍ ദൃശ്യമായിരിക്കുന്നത്. ഉദയത്തിന് 50 മിനിറ്റ് മുന്‍പാണ് നക്ഷത്രം ദ‍ൃശ്യമായതെന്ന് അസ്ട്രോണമി ആന്‍റ് സ്പേസ് സയന്‍സിലെ അംഗമായ ഇബ്രാഹിം അല്‍ ജർവാന്‍ പ്രതികരിച്ചു.


അറബ് യൂണിയന്‍ ഫോർ അസ്ട്രോണമി ആന്‍റ് സ്പേസ് സെന്‍ററിലെ ഇബ്രാഹിം അല്‍ ജർവാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുഹൈലിന്‍റെ ഉദയത്തോടെ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന്‍റെകാഠിന്യം കുറയുമെന്നും തണുപ്പെത്തും എന്നുമാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.