ലോകത്തെ രണ്ടാമത്തെ ഉത്പാദന സൗഹൃദ രാജ്യം ഇന്ത്യ; ചൈന മുന്നില്‍ തന്നെ, അമേരിക്ക മൂന്നാമത്

ലോകത്തെ രണ്ടാമത്തെ ഉത്പാദന സൗഹൃദ രാജ്യം ഇന്ത്യ; ചൈന മുന്നില്‍ തന്നെ, അമേരിക്ക മൂന്നാമത്

ന്യൂഡല്‍ഹി : ലോകത്തെ രണ്ടാമത്തെ ഉത്പാദന സൗഹൃദ രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്ത് അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കുഷ്മാന്‍ & വേക്ക്ഫീല്‍ഡ്. ചെലവ് മത്സരാധിഷ്ഠിതമായി നയിക്കപ്പെടുന്നതിലൂടെയാണ് അമേരിക്കയെ മറികടന്ന് ആഗോളതലത്തില്‍ രണ്ടാമതാകാന്‍ ഇന്ത്യക്കായത്.കുഷ്മാന്‍ ആന്റ് വേക്ക്ഫീള്‍ഡിന്റെ 2021 ലെ വേള്‍ഡ് മാനുഫാക്ചറിംഗ് ഡേന്‍ജര്‍ ഇന്‍ഡക്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഒന്നാം സ്ഥാനം ചൈന നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യയും അമേരിക്കയും കഴിഞ്ഞ് നാലാം സ്ഥാനത്തെത്തി വിയറ്റ്‌നാം.

ഉല്‍പ്പാദനം പുനരാരംഭിക്കാനുള്ള രാജ്യത്തിന്റെ കഴിവ്, ബിസിനസ് അന്തരീക്ഷം (പ്രതിഭയുടെ/തൊഴിലാളികളുടെ ലഭ്യത, വിപണികളിലേക്കുള്ള പ്രവേശനം), പ്രവര്‍ത്തന ചെലവ്, അപകടസാധ്യതകള്‍ (രാഷ്ട്രീയം, സാമ്പത്തികം, പാരിസ്ഥിതികം) എന്നിവയുള്‍പ്പെടെ നാല് പ്രധാന ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിലെ റാങ്കിംഗ് നിര്‍ണ്ണയം. ഒരു രാജ്യത്തിന്റെ പ്രവര്‍ത്തന സാഹചര്യങ്ങളുടെയും ചെലവ് ഫലപ്രാപ്തിയുടെയും അടിസ്ഥാനത്തില്‍ അടിസ്ഥാന റാങ്കിംഗ് നിശ്ചയിക്കുന്നു. നിര്‍മ്മാണ കമ്പനികളിലുണ്ടായ വര്‍ദ്ധനവും വിദേശ കമ്പനികള്‍ ഇന്ത്യയുമായി നടത്തുന്ന കരാറുകളുടെ വര്‍ദ്ധനവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക രംഗത്തെ വളര്‍ച്ചയില്‍ നിന്ന് രാജ്യം സേവന അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. നിര്‍മ്മാണ, ഉത്പാദന രംഗത്ത് നിരവധി വിദേശ കമ്പനികള്‍ സമീപകാലത്ത് ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടു. യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 47 രാജ്യങ്ങള്‍ അന്തര്‍ദേശീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫാര്‍മ, രാസവസ്തുക്കള്‍, എഞ്ചിനീയറിംഗ് മേഖലകളില്‍ ഇതിനകം സ്ഥാപിതമായ അടിത്തറ കാരണം ചൈനയില്‍ നിന്ന് ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പ്ലാന്റ് മാറ്റി സ്ഥാപിച്ചതാണ് റാങ്കിംഗിലെ മാറ്റത്തിന് പ്രധാന കാരണം. യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങളും മറ്റു രാജ്യങ്ങളുടെ സൂചിക ഉയര്‍ത്തി. അതേസമയം, കോവിഡ് വൈറസിന്റെ രണ്ടാമത്തെ തരംഗവും വിനാശകരമായിരിക്കേ ബിസിനസ്സ് നടത്തുന്നതിലെ ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിലും ഉല്‍പാദന ബിസിനസ്സ് പുനരാരംഭിക്കാനുള്ള ക്ഷമതയിലും മറ്റും ഇന്ത്യയ്ക്ക് കടന്നുപോകാന്‍ ഒരു നീണ്ട പാതയുണ്ട്. - കുഷ്മാന്‍ റിപ്പോര്‍ട്ട് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.