അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിയ 16 പേര്‍ക്ക് കോവിഡ്; കേന്ദ്രമന്ത്രിയും സമ്പർക്ക പട്ടികയിൽ

അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിയ 16 പേര്‍ക്ക് കോവിഡ്; കേന്ദ്രമന്ത്രിയും സമ്പർക്ക പട്ടികയിൽ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച 78പേരില്‍ 16പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ സ്വീകരിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്പർക്ക പട്ടികയിലുണ്ട്.

അഫ്ഗാനിലെ ഒഴിപ്പിക്കലിലൂടെ ഇന്ത്യ നിരവധിപേരെ സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമേ അഫ്ഗാന്‍ പൗരന്മാരെയും നേപ്പാള്‍ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു.

ഇന്നലെ എത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 78 പേരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയവരെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേ‌ര്‍ന്നാണ് സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.