ഇറ്റലിയിലെ പ്രകൃതി രമണീയമായ മയന്‍സ ഗ്രാമത്തില്‍ വെറും 87 രൂപക്ക് വീടുകള്‍ വില്‍പ്പനക്ക്!..

ഇറ്റലിയിലെ പ്രകൃതി രമണീയമായ മയന്‍സ ഗ്രാമത്തില്‍ വെറും 87 രൂപക്ക് വീടുകള്‍ വില്‍പ്പനക്ക്!..


റോം: ഇറ്റലിയിലെ പ്രകൃതി രമണീയമായ മയന്‍സ ഗ്രാമത്തില്‍ വെറും ഒരു യൂറോയ്ക്ക് (87 രൂപ) വീടുകള്‍ വില്‍പ്പനയ്ക്ക്. ജനവാസം കുറഞ്ഞ ഗ്രാമത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായാണ് ചെറിയ വിലക്ക് നല്ല ഗംഭീരമായ വീടുകള്‍ വില്‍ക്കുന്നത്.

ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റത്തെ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇറ്റാലിയന്‍ നഗരമായ റോമിന് സമീപത്തെ ഗ്രാമമാണ് മയെന്‍സ. പദ്ധതി പ്രകാരം കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചാല്‍ മുന്‍ഗണന അനുസരിച്ച് വീടുകള്‍ നല്‍കും.

ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകളാണ് മയെന്‍സിലുള്ളത്. ഇവിടങ്ങളില്‍ ആളുകളെ തിരിച്ചെത്തിക്കാനാണ് വെറും ഒരു രൂപയ്ക്ക് വീട് നല്‍കുന്നത്. വീട് ലഭിക്കാന്‍ ആദ്യം അപേക്ഷ നല്‍കണം. ഘട്ടംഘട്ടമായിട്ടാണ് വീടുകള്‍ വില്‍ക്കുന്നത്. വീടുകള്‍ ഉപേക്ഷിച്ചുപോയ ഉടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു.

വീട് വാങ്ങുന്നവര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ വീട് അറ്റകുറ്റപ്പണി നടത്തി മോടി കൂട്ടണം. ഡെപ്പോസിറ്റായി 5000 യൂറോയും നല്‍കണം. താമസത്തിന് മാത്രമല്ല, റസ്റ്റോറന്റായോ മറ്റ് സ്ഥാപനങ്ങളായോ വീടുകളെ മാറ്റാനും അനുവദിക്കും. ഒരുകാലത്ത് ഏറെ ജനത്തിരക്കുള്ള ഗ്രാമമായിരുന്നു റോമില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മയെന്‍സ. പിന്നീട് കുടുംബങ്ങള്‍ ഗ്രാമം ഉപേക്ഷിച്ച് പോയി തുടങ്ങി.

അതിമനോഹരമായ ഗ്രാമത്തിലേക്ക് കുടുംബങ്ങളെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെറും ഒരു യൂറോക്ക് വീട് ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചതെന്ന് മേയര്‍ ക്ലോഡിയോ സ്പെര്‍ഡുത്തി പറഞ്ഞു. ഇപ്പോള്‍ കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് ഗ്രാമത്തില്‍ താമസം. അതില്‍ തന്നെ പ്രായമേറിയവരാണ് ഏറെയും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.