ഖത്തറില്‍ കൊവിഡ് വാക്‌സന്‍റെ മൂന്നാം ഡോസ് വിതരണം, പ്രത്യേക വിഭാഗങ്ങള്‍ക്ക് ലഭിക്കും

ഖത്തറില്‍ കൊവിഡ് വാക്‌സന്‍റെ മൂന്നാം ഡോസ് വിതരണം, പ്രത്യേക വിഭാഗങ്ങള്‍ക്ക് ലഭിക്കും

ഖത്തർ: ഖത്തറില്‍ ഫൈസര്‍, മോഡേണ വാക്‌സിനുകളുടെ മൂന്നാമത്തെ ഡോസ് നല്‍കാന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗാവസ്ഥയിലുള്ളവര്‍ക്കാണ് മൂന്നാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുക. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും യു.എസ് സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും മൂന്നാമത്തെ ഡോസിന് അംഗീകാരം നല്‍കിയത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്‍റെ തീരുമാനം.

ബ്ലഡ് ക്യാന്‍സറിനോ ട്യൂമറിനോ ചികിത്സ തേടുന്നവര്‍ക്കും,അവയവമാറ്റ ശസ്ത്രക്രിയ നടത്തി പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കേണ്ടതായി വരുന്നവര്‍ക്കും മൂന്നാം ഡോസ് ലഭിക്കും.

മൂന്നാം ഡോസ് ലഭിക്കുന്ന മറ്റ് വിഭാഗങ്ങള്‍

• കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്റ്റം സെല്‍ മാറ്റിവെക്കലിന് വിധേയമായവര്‍, രോഗപ്രതിരോധ ശേഷിക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍

• മിതമായതോ കടുത്തതോ ആയ രോഗപ്രതിരോധ ശേഷി ഇല്ലാത്ത വ്യക്തികള്‍

• ഗുരുതരനിലയിലുള്ളതോ ചികിത്സിക്കാത്തതോ ആയ എച്ച്.ഐ.വി ബാധിതര്‍

• അസ്‌പ്ലെനിയ, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ ദീര്‍ഘകാല രോഗാവസ്ഥയിലുള്ളവര്‍

• മൂന്നാമത്തെ ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള വ്യക്തികളെ പി.എച്ച്‌സി.സിയോ അല്ലെങ്കില്‍ ഹമദ് മെഡിക്കല്‍

• കോര്‍പ്പറേഷനോ നേരിട്ട് ബന്ധപ്പെടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.