നിലവിളക്കും നിറപറയുമായി കതിര്‍മണ്ഡപമൊരുങ്ങി; മെത്രാപ്പോലീത്ത കാര്‍മികനായി

നിലവിളക്കും നിറപറയുമായി കതിര്‍മണ്ഡപമൊരുങ്ങി; മെത്രാപ്പോലീത്ത കാര്‍മികനായി

തിരുവനന്തപുരം: നിലവിളക്കും നിറപറയും സാക്ഷിയായ കതിര്‍മണ്ഡപത്തില്‍ കാര്‍മികനായി മെത്രാപ്പോലീത്ത. യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹത്തിനു കാര്‍മികനായത്.

മെത്രാപ്പോലീത്ത തന്നെയാണ് താലിയും ഹാരവും കൈമാറിയത്. മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ചു നടത്തുന്ന നിര്‍ധന യുവതികളുടെ വിവാഹപദ്ധതിയുടെ ഭാഗമായാണ് കാഴ്ചപരിമിതരായ ആറ്റിങ്ങല്‍ സ്വദേശി രവികുമാറിന്റെയും മലപ്പുറം താളൂര്‍ സ്വദേശിനി സുജാതയുടെയും വിവാഹം നടന്നത്.
വധുവിനു ചാര്‍ത്താനുള്ള താലിമാല മെത്രാപ്പോലീത്ത കൈമാറുമ്പോള്‍ കൊട്ടും കുരവയും ഉയര്‍ന്നു. സാക്ഷികളായി സെയ്ന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. ഫെവിന്‍ ജോണ്‍, കൊച്ചി ഭദ്രാസന അരമന മാനേജര്‍ ഫാ. ജോഷി മാത്യു, സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ്, വൈ.എം.സി.എ പ്രസിഡന്റ് ഡോ. കോശി എം. ജോര്‍ജ്, യാക്കോബായ യൂത്ത് അസോസിയേഷന്‍ ഭാരവാഹികളായ ജോസ് സ്ലീബാ, ബൈജു മാത്താറ തുടങ്ങിയവരും ഉണ്ടായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ചെലവുകളും മെത്രാപ്പോലീത്ത തന്നെയാണ് വഹിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.