ഉത്ര വധക്കേസ്: ഡമ്മിയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് പൊലീസിന്റെ അത്യപൂര്‍വ പരീക്ഷണം

ഉത്ര വധക്കേസ്: ഡമ്മിയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് പൊലീസിന്റെ അത്യപൂര്‍വ പരീക്ഷണം

കൊല്ലം: ഉത്ര വധക്കേസില്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ഡമ്മി തെളിവെടുപ്പ് നടത്തി പൊലീസ്. തെളിവായി പ്രോസിക്യൂഷന്‍ മുമ്പാകെ ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. വനം വകുപ്പിന്റെ അരിപ്പ ട്രെയിനിങ് സെന്ററിലായിരുന്നു ഡമ്മി പരിശോധന. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി പ്രഖ്യാപന തീയതി കോടതി പറയുമെന്നാണ് സൂചന.

കൊല്ലം മുന്‍ റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. 150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ, ഇത്രയും വലിയ പാടുകള്‍ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. കേസിന്റെ അന്തിമ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.