ചന്ദ്രനിൽ നാസയും നോക്കിയയും ചേർന്ന് 4ജി നെറ്റ്‌വർക്ക്

ചന്ദ്രനിൽ നാസയും നോക്കിയയും ചേർന്ന് 4ജി നെറ്റ്‌വർക്ക്

ചന്ദ്രനിൽ‌ നാസ 4 ജി നെറ്റ്‌വർക്ക് തുടങ്ങാൻ പദ്ധതി ഇടുന്നു . ചന്ദ്രനിൽ പുതിയ പദ്ധതികൾക്കുള്ള അടിത്തറ കെട്ടിപ്പടുക്കുന്നതിനും 2028ൽ, ചന്ദ്രനിൽ മനുഷ്യ സാന്നിധ്യം നിലനിർത്തുന്നതിനുമുള്ള നാസയുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടിയാണു ഇത്. നാസ 370 ദശലക്ഷം ഡോളർ നൽകി പന്ത്രണ്ടിലധികം കമ്പനികളുമായി ചന്ദ്രന്റെ ഉപരിതലത്തിൽ നൂതന സാങ്കേതികവിദ്യ വിന്യസിക്കുന്നതിന് ,കരാർ ഉണ്ടാക്കി. വിദൂര വൈദ്യുതി ഉൽപാദനം, ക്രയോജനിക് ഫ്രീസുചെയ്യൽ, റോബോട്ടിക്സ്, സുരക്ഷിതമായ ലാൻഡിംഗ് , 4 ജി തുടങ്ങിയവ അതിൽപ്പെടുന്നു.

ചന്ദ്രനിൽ നിലവിലുള്ള റേഡിയോ നിലവാരത്തേക്കാൾ കൂടുതൽ വിശ്വസനീയവും ദീർഘദൂരത്തിലുള്ളതുമായ ആശയവിനിമയം നൽകാൻ 4 ജിക്ക് കഴിയുമെന്ന് നാസ പറയുന്നു. ഭൂമിയിലെന്നപോലെ, 4 ജി നെറ്റ്‌വർക്ക് കാലക്രമത്തിൽ 5 ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യും .

നോക്കിയയുടെ ബെൽ ലാബ്സിന് 14.1 ദശലക്ഷം ഡോളർ ഈ പദ്ധതിക്കായി നാസ നൽകി. മുമ്പ്, എടി ആൻഡ് ടി ( AT&T)എന്ന കമ്പനിയുടേതായിരുന്ന ബെൽ ലാബ്സ്, 4 ജി-എൽടിഇ നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിന്, സ്പേസ്ഫ്ലൈറ്റ് എഞ്ചിനീയറിംഗ് കമ്പനിയായ ഇന്റുറ്റിവ്‌ മെഷീൻസുമായി (Intuitive Machines) ധാരണ ഉണ്ടാക്കി.

ചന്ദ്രോപരിതലത്തിലെ കടുത്ത താപനില, മർദ്ദം, റേഡിയേഷൻ അതുപോലെ , ലാൻഡിംഗ്, ലോഞ്ചിങ് സമയത്തെ ശക്തമായ വൈബ്രേഷൻ, തുടങ്ങിയവയെ പ്രതിരോധിക്കാൻ ഈ നെറ്റ്‌വർക്കിനു ആവും. ചന്ദ്രനിൽനിന്നും ഡാറ്റാ പ്രക്ഷേപണം, ചന്ദ്ര റോവറുകൾ നിയന്ത്രിക്കൽ, ചന്ദ്രന്റെ ഭൂമിശാസ്ത്രത്തിലുള്ള കൃത്യമായ അറിവ്, (ചന്ദ്രനുവേണ്ടിയുള്ള ഗൂഗിൾ മാപ്പ് ‌ ഉണ്ടാക്കാൻ പറ്റിയാലോ!! )ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിംഗ് എന്നിവയ്ക്കായി ബഹിരാകാശയാത്രികർക്ക് അതിന്റെ വയർലെസ് നെറ്റ്‌വർക്ക് ഉപയോഗിക്കാനാകും എന്ന് ബെൽ ലാബ്സ് പറഞ്ഞു.

ഭൂമിയിൽ 4ജി നെറ്റ്‌വർക്ക് സാധ്യമാക്കുന്നത് വളരെ വലുതും അതിശക്തവുമായ ടവറുകളും റേഡിയോകളും വഴി ആണ് . എന്നാൽ, ചന്ദ്രനിലേക്കു, പ്രയാസമില്ലാതെ കൊണ്ടുപോകാൻ സാധിക്കത്തക്കതായ, വലുപ്പം കുറഞ്ഞതും, എളുപ്പത്തിൽ ട്രാൻസ്‌പോർട് ചെയ്യാൻ പറ്റുന്നതുമായ ചെറിയ ടവറുകൾ ആണ് നിർമ്മിക്കുന്നതെന്നു ബെൽ ലാബ്സ് അറിയിച്ചു .




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.