ആശങ്ക പരത്തി വീണ്ടും ജോക്കര്‍ മാല്‍വെയര്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും

ആശങ്ക പരത്തി വീണ്ടും ജോക്കര്‍ മാല്‍വെയര്‍; ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും

ബ്രസല്‍സ്: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആശങ്ക നല്‍കി വീണ്ടും ജോക്കര്‍ മാല്‍വെയറിന്റെ സാന്നിധ്യം. എട്ട് പ്ലേ സ്റ്റോര്‍ ആപ്പുകളില്‍ ഈ വൈറസിന്റെ സാന്നിധ്യം ഇതിനോടകം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ബെല്‍ജിയന്‍ പൊലീസാണ് മാല്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് വലിയ ചര്‍ച്ചാ വിഷയമായി മാറിയ ഒന്നാണ് ജോക്കര്‍ മാല്‍വെയറിന്റെ സാന്നിധ്യം. ഇത് ആന്‍ഡ്രോയിഡ് ഫോണുകളെ മാത്രമെ ബാധിക്കു എന്നതാണ് പ്രധാന കാര്യം. ഫോണ്‍ ഹാക്ക് ചെയ്ത ശേഷം ജോക്കര്‍ വൈറസ് ഉപയോക്താവിന്റെ ഡാറ്റ ഉപയോഗിക്കുന്നു എന്നാണ് ക്വിക്ക് ഹീലിന്റെ ഗവേഷകര്‍ മുന്‍പ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്‌സ് പറഞ്ഞ അതേ എട്ട് ആപ്പുകളെക്കുറിച്ചാണ് ബെല്‍ജിയന്‍ പൊലീസും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് ഔക്‌സിലറി മെസ്സേജ്, എലമെന്റ് സ്‌കാനര്‍, ഫാസ്റ്റ് മാജിക് എസ്എംഎസ്, ഫ്രീ കാം സ്‌കാനര്‍, ഗോ മെസ്സേജസ്, സൂപ്പര്‍ മെസ്സേജ്, സൂപ്പര്‍ എസ്എംഎസ്, വാള്‍ പേപ്പേഴ്‌സ് തുടങ്ങിയ ആപ്പുകളില്‍ ജോക്കര്‍ മാല്‍വെയര്‍ കണ്ടെത്തിയിട്ടുണ്ട്. മാല്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ എട്ട് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആരെങ്കിലും ഈ ആപ്പുകള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ എത്രയും വേഗം ഫോണില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ശേഷവും ഈ ആപ്പുകള്‍ ഇപ്പോഴും ഉപയോഗിക്കുന്ന നിരവധി ആളുകള്‍ ഉണ്ടെന്നാണ് ബെല്‍ജിയന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇവരുടെ ഫോണുകള്‍ ജോക്കര്‍ മാല്‍വെയറിന് ഇതിനോടകം ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.